അലനല്ലൂര്‍: ഉണ്ണിയാല്‍ പാസ് ക്ളബിന്‍െറ നേതൃത്വത്തില്‍ നടന്ന ലഹരിമുക്ത ഉണ്ണിയാല്‍ പദ്ധതിയുടെ ഉദ്ഘാടനം മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹിദായത്തുല്ല മാബ്ര നിര്‍വഹിച്ചു. ബോധവത്കരണ ക്ളാസും ലഹരിക്കെതിരെ പ്രതിജ്ഞയും ലഹരിയുടെ ഉപയോഗംമൂലം വ്യക്തിക്കും സമൂഹത്തിനുമുണ്ടാക്കുന്ന തിന്മകളെ തുറന്നുകാട്ടിക്കൊണ്ടുള്ള സൈ്ളഡ് പ്രദര്‍ശനവും നടന്നു.വാര്‍ഡ് അംഗം കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നാട്ടുകല്‍ എസ്.ഐ വി.എസ്. മുരളീധരന്‍, ടി.വി. ഉണ്ണികൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദിനേശ്, ഗ്രാമപഞ്ചായത് സറ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ ഖത്താബ്, വാര്‍ഡ് അംഗം വി. മണികണ്ഠന്‍, കനിവ് കര്‍ക്കിടാംകുന്ന് പ്രസിഡന്‍റ് കെ. മുഹമ്മദ് അഷറഫ്, പി.കെ. അബ്ദുല്‍ ഗഫൂര്‍, ഷൗക്കത്ത് കര്‍ക്കിടാംകുന്ന്, കെ.സി. അഫ്സല്‍, ടി. ജസീര്‍, എന്‍. രാജരാജന്‍, ഇ. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തി കെ.സി. അഫ്സല്‍ ചെയര്‍മാനും ഇ. മണികണ്ഠന്‍ കണ്‍വീനറും ഷൗക്കത്ത് കര്‍ക്കിടാംകുന്ന് കോഓര്‍ഡിനേറ്ററും ടി.വി. ഉണ്ണികൃഷ്ണന്‍, കെ. രാധാകൃഷ്ണന്‍, വി. മണികണ്ഠന്‍, ടി.പി. മുഹമ്മദ് എന്നിവര്‍ രക്ഷാധികാരികളുമായി ആക്ഷന്‍ കമ്മിറ്റിയും രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.