ജില്ലയില്‍ പ്ളാനറ്റേറിയം സ്ഥാപിക്കും –അഡ്വ. കെ. ശാന്തകുമാരി

പാലക്കാട്: ശാസ്ത്ര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ ജില്ലയില്‍ പ്ളാനറ്റേറിയം സ്ഥാപിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി. സംസ്ഥാന കലാ, കായിക, ശാസ്ത്ര മേളകളില്‍ എ ഗ്രേഡിന് അര്‍ഹരായവരെ അനുമോദിക്കാന്‍ ജില്ല പഞ്ചായത്ത് സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശാന്തകുമാരി. അവസാന നിമിഷത്തില്‍ രണ്ട് അപ്പീലുകള്‍ തള്ളിയതാണ് സംസ്ഥാന കലോത്സവത്തില്‍ ജില്ല രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ കാരണമെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അനുവദിക്കുന്ന തുക 20 ലക്ഷത്തില്‍നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഡി. ബിനുമോള്‍ അധ്യക്ഷത വഹിച്ചു. സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുഖ്യാതിഥിയായിരുന്നു. മൂന്ന് മേളകളിലുമായി എ ഗ്രേഡിനര്‍ഹരായ 1200 വിദ്യാര്‍ഥികളെയാണ് അനുമോദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.