അഗളി: പുതൂര്‍ പഞ്ചായത്തില്‍ അരളികോണം ഊരിലെ കക്കിയുടെ ഭാര്യ കലയെ മര്‍ദിച്ചതിനും സംഭവം അന്വേഷിക്കാനത്തെിയ പൊലീസുകാരെ കൈയേറ്റം ചെയ്തതിനും ഊര് വാസികളായ ആണ്ടി, ആനി, ബാബു എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളുടെ ആക്രമണത്തില്‍ പുതൂര്‍ ഒൗട്ട്പോസ്റ്റിലെ സിവില്‍ പോലിസ് ഓഫിസര്‍ വിനയന് നട്ടെല്ലിന് പരിക്കേറ്റിരുന്നു. കലയെ വ്യാഴാഴ്ച രാത്രിയാണ് പ്രതികള്‍ കൈയേറ്റം ചെയ്തത്. രാത്രി തന്നെ കക്കി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസത്തെിയപ്പോള്‍ മദ്യലഹരിയിലായ പ്രതികള്‍ മര്‍ദിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ അഗളി എസ്.ഐ എസ്. സുബിന്‍, അഡീഷനല്‍ എസ്.ഐ രാജേഷ്, സിവില്‍ പോലിസ് ഓഫിസര്‍മാരയ ശ്രിദേവി, പഴനിസ്വാമി, ദിലീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ ഊരില്‍ ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നതായി കാണിച്ച് പ്രദേശവാസികള്‍ അഗളി പൊലീസിന് ഭീമഹരജി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.