ആനക്കര: കോട്ടയില്‍ കെ.വി. രാമന്‍കുട്ടി മേനോന്‍ അനുസ്മരണം കോട്ടപ്പാടത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്വന്തം പ്രയത്നം കൊണ്ട് സമൂഹത്തിന് മാതൃകയാവുന്നവരെ ഓര്‍ക്കുന്നതും അവരുടെ നല്ല പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതും നന്മയുടെ ഉദാഹരണമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങള്‍ക്കിന്ന് രാഷ്ട്രീയത്തില്‍ വിശ്വാസം കുറഞ്ഞ് വരികയാണ്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള അകലം വര്‍ധിക്കുന്നതാണ് ഇതിന് കാരണമെന്നും ജനങ്ങളില്‍ വിശ്വാസത്തില്‍ ചോര്‍ച്ചയുണ്ടാകുന്നത് ജനാധിപത്യത്തിനേല്‍ക്കുന്ന ആഘാതമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയില്‍ കെ.വി. രാമന്‍കുട്ടി മേനോന്‍ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ മുന്‍ ഡി.സി.സി പ്രസിഡന്‍റ് സി.വി. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കെ.എ. ചന്ദ്രന്‍, പി. ബാലന്‍, കെ.വി. മരക്കാര്‍, ഗംഗാധരന്‍ വൈദ്യര്‍, മറിയം റഷീദ, സി.ടി. സെയ്തലവി, കെ. മുഹമ്മദ്, സി.എച്ച്. ഷൗക്കത്തലി, പി.വി. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റിന്‍െറ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി രൂപവത്കരിച്ച ആശ്വാസ് പാലിയേറ്റിവ് കെയറിന്‍െറ ഉദ്ഘാടനവും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിജയികളായവരെയും ചടങ്ങില്‍ അനുമോദിച്ചു.പഞ്ചായത്തിലെ മികച്ച കര്‍ഷകനായ എ.പി. ശക്തിയെയും മികച്ച കര്‍ഷകത്തൊഴിലാളിയായ കെ.പി. ബാലനെയും ആദരിച്ചു. കക്കാട്ടിരി ജി.യു.പി സ്കൂളിലെ കുട്ടികള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.