പാലക്കാട്/പുലാപ്പറ്റ: വേനലിന്‍െറ തുടക്കത്തില്‍തന്നെ കുടിവെള്ള ക്ഷാമം നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയെ പിടികൂടിയിരിക്കുകയാണ്. ഫെബ്രുവരി ആദ്യ ആഴ്ചയില്‍തന്നെ പലയിടത്തും കുടിവെള്ളം ലോറിയില്‍ എത്തിക്കേണ്ട സ്ഥിതിയായി. കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതോടെ വരാനിരിക്കുന്നത് വരള്‍ച്ചയുടെ ദിനങ്ങളായിരിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇത്ര തീവ്രമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളുടെ ദാഹമകറ്റിയിരുന്ന ഭാരതപ്പുഴയുടെ പല പ്രദേശങ്ങളും കാടുമൂടി കിടക്കുകയാണ്. വെള്ളമുള്ള ഇടംതന്നെ നീര്‍ച്ചാലിന് സമാനമാണ്. ഭാരതപ്പുഴയിലേക്ക് വെള്ളം തുറന്നുവിടേണ്ട മലമ്പുഴ അണക്കെട്ടിന്‍െറ അവസ്ഥയും വ്യത്യസ്തമല്ല. ഏപ്രില്‍ അവസാനം മാത്രം തുറക്കേണ്ട മലമ്പുഴ അണക്കെട്ട് ഡിസംബര്‍ അവസാനത്തില്‍ തുറന്നുകഴിഞ്ഞു. വേനല്‍ മൂര്‍ച്ഛിക്കുന്നതോടെ സ്ഥിതി കൂടുതല്‍ പരിതാപകരമാവുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഗ്രാമങ്ങളില്‍ ജനങ്ങള്‍ ആശ്രയിച്ചിരുന്ന കുളങ്ങളും തോടുകളും വറ്റി. മഴ കുറഞ്ഞതോടെ കര്‍ഷകരില്‍ പലരും രണ്ടാം വിള ഉപേക്ഷിച്ചു. വരള്‍ച്ചകൂടിയായതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുകയാണ് ജനം. ചിറ്റൂര്‍ പുഴയിലെയും ഭാരതപ്പുഴയിലെയും ജലക്ഷാമം ഒന്നരലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളത്തെ കാര്യമായി ബാധിച്ചു. പുഴകളില്‍ വെള്ളം ലഭിക്കാന്‍ അടിയന്തരനടപടി വേണമെന്ന് ജല അതോറിറ്റി ജലവിഭവ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 48,000ത്തോളം ആളുകള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന കുന്നങ്കാട്ടുപതി കുടിവെള്ള പദ്ധതി പ്രതിസന്ധിയിലാണ്. ചിറ്റൂര്‍ പുഴയുടെ തുടക്കത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പദ്ധതിയില്‍നിന്ന് നിലവില്‍ 14 മണിക്കൂര്‍ മാത്രമാണ് പമ്പിങ് നടക്കുന്നത്. മുമ്പ് ഇത് 20 മണിക്കൂറായിരുന്നു. 27,000ത്തോളം ആളുകള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കൊടുമ്പ്-പുല്‍പ്പള്ളി സമഗ്രകുടിവെള്ള പദ്ധതിയും സമാന അവസ്ഥയിലാണ്. എട്ട് മണിക്കൂര്‍ പമ്പിങ് നടന്നിടത്ത് ഇപ്പോള്‍ നടക്കുന്നത് ഒരു മണിക്കൂര്‍ മാത്രം. പറളി സമഗ്ര കുടിവെള്ള പദ്ധതിയില്‍ ഒരാഴ്ചക്കുള്ള വെള്ളം പോലും അവശേഷിക്കുന്നില്ല. ഒറ്റപ്പാലം ശുദ്ധജല വിതരണ പദ്ധതി വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നില്ളെന്ന് പറയുമ്പോഴും നിയന്ത്രണങ്ങളുണ്ട്. ഓങ്ങല്ലൂര്‍ പദ്ധതിയും പട്ടാമ്പി ശുദ്ധജല പദ്ധതിയെയും വരള്‍ച്ച കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഒരാഴ്ചകൂടി കഴിയുന്നതോടെ സ്ഥിതി കൂടുതല്‍ വഷളായേക്കും. വേനല്‍ ചൂട് കനക്കുമ്പോള്‍ ജലസ്രോതസ്സുകള്‍ വറ്റി വരളുന്നു. ഇപ്രാവശ്യം ഫെബ്രുവരി ആദ്യവാരത്തില്‍തന്നെ പുലാപ്പറ്റയിലും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളിലും തോടുകളിലും പുഴയിലും ജല വിതാനം കുറഞ്ഞു. ശ്രീകൃഷ്ണപുരം മേജര്‍ കുടിവെള്ള പദ്ധതിയുടെ വെള്ളമാണ് നിലവില്‍ ഈ മേഖലയില്‍ വിതരണം ചെയ്യുന്നത്. ഈ പദ്ധതി മുഴുവന്‍ ജനങ്ങള്‍ക്കും ഗുണകരമല്ല. ചിനിക്കടവ് ജനകീയ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഇനിയും പുനരാരംഭിക്കുവാന്‍ സാധിച്ചതുമില്ല. പുലാപ്പറ്റ തോടിലും ജല വിതാനം കുറഞ്ഞു. കാഞ്ഞിരപുഴ അണക്കെട്ടില്‍നിന്ന് ഇതുവഴിയുള്ള കനാലിലൂടെയുള്ള ജല വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതും തോടിന്‍െറ ജലസമ്പത്ത് ശൂഷ്കിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.