ആര്‍ക്കും വേണ്ടാതെ വികസനസമിതി യോഗം

പട്ടാമ്പി: താലൂക്ക് സഭയില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതിനെച്ചൊല്ലി പുറത്ത് പ്രതിഷേധം, ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമില്ലാതെ അകത്ത് പ്രതിമാസ താലൂക്ക് വികസനസമിതി യോഗം. മിനി സിവില്‍സ്റ്റേഷനില്‍ നടന്ന പട്ടാമ്പി താലൂക്ക് വികസനസമിതി യോഗം പ്രഹസനവും പൊതുജനങ്ങളോടുള്ള മനോഭാവത്തിന്‍െറ പ്രകടനവുമായി. പട്ടാമ്പി, തൃത്താല നിയമസഭ മണ്ഡലങ്ങളും ബ്ളോക്ക് പഞ്ചായത്തുകളും 15 ഗ്രാമപഞ്ചായത്തുകളും പട്ടാമ്പി നഗരസഭയുമാണ് താലൂക്ക് പരിധിയിലുള്ളത്. 20 ജനപ്രതിനിധികളാണ് മാസത്തില്‍ ഒരുതവണ മാത്രം നടക്കുന്ന വികസന സമിതിയോഗത്തില്‍ പങ്കെടുക്കേണ്ടത്. എന്നാല്‍, പങ്കെടുത്തതാകട്ടെ മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.എം. നീലകണ്ഠന്‍ മാത്രം. ഇദ്ദേഹം മുതുതലയിലെ കോളനിവാസികളുടെ പട്ടയപ്രശ്നത്തില്‍ പ്രക്ഷോഭപ്രഖ്യാപനത്തിനായാണ് കഴിഞ്ഞ ഒക്ടോബറില്‍ സമിതിയിലത്തെിയത്. സമരഭീഷണി ഫലിക്കുകയും അക്കാര്യത്തില്‍ നടപടി തുടങ്ങുകയും ചെയ്തതോടെയാണ് സ്ഥിരമായി പങ്കെടുത്തു തുടങ്ങിയത്. എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടക്കേണ്ട യോഗം അങ്ങനെ സമിതിയിലത്തെിയ ഏക പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ തലയിലുമായി. തഹസില്‍ദാര്‍ കെ.ആര്‍. പ്രസന്നകുമാര്‍ പങ്കെടുത്തു. മൈനര്‍ ഇറിഗേഷന്‍, സിവില്‍ സപൈ്ളസ്, വാട്ടര്‍ അതോറിറ്റി, വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളില്‍നിന്ന് മാത്രമായി പങ്കാളിത്തം ചുരുങ്ങി. തുടക്കത്തില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയും കഴിഞ്ഞ യോഗത്തില്‍ വി.ടി. ബല്‍റാം എം.എല്‍.എയുമാണ് ഉദ്യോഗസ്ഥരുടെ അഭാവത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നത്. രണ്ട് പേരും പങ്കെടുത്തില്ളെന്ന് മാത്രമല്ല, പ്രതിനിധികള്‍ പോലും ഹാജരായില്ല. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധിയായി കപ്പൂര്‍ ഗ്രാമപഞ്ചായത്തംഗം അലി കുമരനെല്ലൂര്‍ പങ്കെടുത്തു. രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് എന്‍.സി.പിയുടെ കെ.പി. അബ്ദുറഹ്മാനില്‍ പങ്കാളിത്തം ചുരുങ്ങി. സമിതിയില്‍ പ്രശ്നങ്ങള്‍ ഉന്നയിച്ചത് ഇവരും മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.എം. നീലകണ്ഠനും മാത്രം. അലി കുമരനല്ലൂര്‍, കെ.പി. അബ്ദുറഹ്മാന്‍, മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.എം. നീലകണ്ഠന്‍, തഹസില്‍ദാര്‍ കെ.ആര്‍. പ്രസന്നകുമാര്‍, വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ സുബൈര്‍, അസി. താലൂക്ക് സപൈ്ള ഓഫിസര്‍ ബെന്നി ഡേവിഡ് എന്നിവര്‍ വിവിധ പ്രശ്നങ്ങള്‍ സമിതിയില്‍ ഉന്നയിച്ചു. രൂക്ഷമായ കുടിവെള്ളപ്രശ്നം ചര്‍ച്ച ചെയ്യാനും നടപടികള്‍ ആവിഷ്കരിക്കാനും അടുത്തയാഴ്ച യോഗം ചേരാനും തീരുമാനിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എസ്. ശ്രീജിത്ത്, അബ്ദുല്‍ റഷീദ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.