പാലക്കാട്: മെഡിക്കല്‍ കോളജിലും സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളിലും മാത്രം ചെയ്യുന്ന അത്യപൂര്‍വമായ ശസ്ത്രക്രിയ ചെയ്ത് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മികവ് തെളിയിച്ചു. അഞ്ച് മാസം വലിപ്പമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്യാനാണ് ഗവ. ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചത്. എന്നാല്‍ മുഴ വന്‍ കുടലിനോട് ചേര്‍ന്ന് ഏകദേശം 1.5 കിലോഗ്രാം വളര്‍ന്ന് ഗര്‍ഭപാത്രത്തിന് മുകളില്‍ തടസ്സം സൃഷ്ടിച്ച് നില്‍ക്കുകയാണെന്ന് കണ്ടത്തെി. തുടര്‍ന്ന്, സര്‍ജന്മാരുടെ സഹായത്തോടെ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വന്‍കുടലിന്‍െറ ഒരു ഭാഗത്തോടൊപ്പം മുഴ നീക്കം ചെയ്യുകയായിരുന്നു. ചെറുകുടലിന്‍െറ അവസാന ഭാഗം വന്‍കുടലുമായി കൂട്ടിയോജിപ്പിക്കുകയും ചെയ്തു. രോഗി രണ്ട് ആഴ്ചയോടെ സുഖം പ്രാപിച്ച് സാധാരണ നിലയിലേക്ക് എത്തിച്ചേരുന്നുണ്ട്. ഗര്‍ഭാശയത്തില്‍ കാണുന്ന തരത്തിലുള്ള (ഫൈബ്രോയിഡ്) മുഴ, കുടലില്‍ അത്യപൂര്‍വമായാണ് കാണുന്നതെന്നാണ് ബയോപ്സി റിപ്പോര്‍ട്ട്. ഗൈനക്കോളജിസ്റ്റ് ഡോ. ശ്രീജ വി. ചന്ദ്രന്‍, അനസ്തറ്റിസ്റ്റ് ഡോ. പ്രവീണ്‍, സര്‍ജന്‍ ഡോ. സത്യന്‍ജി, ജില്ല ആശുപത്രി സര്‍ജന്‍ ഡോ. രാധിക എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.