അ​ക്ര​മ​മു​ണ്ടെ​ന്ന് വ്യാ​ജ പ​രാ​തി ന​ൽ​കി​യ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം

പാലക്കാട്: പുതുശ്ശേരിയിൽ സി.പി.എം അക്രമം നടത്തിയെന്ന് വ്യാജപരാതി നൽകിയ സംഭവത്തിൽ അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകർക്കും കോടതി ജാമ്യം അനുവദിച്ചു. അതേസമയം, സി.പി.എം പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതിയായ കോവിൽപാളയം സ്വദേശി സുജിത്തിനെ (കൊച്ചൻ) പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. ഇയാൾ വ്യാജപരാതി നൽകിയ കേസിലും പ്രതിയാണ്. വ്യാജപരാതി നൽകി കഞ്ചിക്കോട് മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചതിന് മൂന്ന് ബി.ജെ.പി പ്രവർത്തകരെ കസബ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായ സുജിത്തിനെ കൂടാതെ കോവിൽപാളയം സ്വദേശികളായ സുജീഷ്, സുരേഷ് ഗോപി എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. സി.പി.എം പ്രവർത്തകരെ ആക്രമിച്ച കേസിലാണ് സുജിത്തിന് റിമാൻഡ് ചെയ്തിരിക്കുന്നത്. സി.പി.എം പ്രവർത്തകരെ ആക്രമിച്ച ശേഷം സ്വയം പരിക്കേൽപിച്ച് തങ്ങളെ ആക്രമിച്ചെന്ന് വരുത്തിത്തീർക്കാൻ കള്ളപ്പരാതി നൽകിയെന്നാണ് ഇവർക്കെതിരായ കേസ്. 23ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കോവിൽപാളയം പള്ളിക്ക് സമീപം ചുവർ എഴുതുകയായിരുന്ന സന്ദീപ്, ലിജോ എന്നീ സി.പി.എം പ്രവർത്തകരെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. തുടർന്ന് സി.പി.എം പ്രവർത്തകർ പൊലീസിൽ പരാതി നൽകി. ഒരു മണിക്കൂറിന് ശേഷം സി.പി.എം പ്രവർത്തകർ ആക്രമിച്ചെന്ന പരാതിയുമായി പരിക്കുകളോടെ ബി.ജെ.പി പ്രവർത്തകൻ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ബി.ജെ.പി പ്രവർത്തകരുടെ മൊഴിയെ അടിസ്ഥാനമാക്കി സി.പി.എം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ബി.ജെ.പി പ്രവർത്തകരുടെ മൊഴിയിലെ വൈരുധ്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കൂടുതൽ അന്വേഷിച്ചപ്പോഴാണ് നിജസ്ഥിതി പുറത്തായതെന്ന് പൊലീസ് പറയുന്നു. ബിയർകുപ്പി പൊട്ടിച്ച് ബി.ജെ.പി പ്രവർത്തകർ സ്വയം കുത്തിപ്പരിക്കേൽപ്പിച്ചാണ് ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സി.പി.എം പ്രവർത്തകരെ ആക്രമിച്ചകേസിൽ ആശുപത്രിയിൽ കഴിയുന്ന ഗോകുലും പ്രതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.