കോ​​ൺ​ഗ്ര​സി​െൻറ പ​രാ​ജ​യം: ശ​ത്രു​ക്ക​ൾ കോ​ൺ​ഗ്ര​സു​കാ​ർ ത​ന്നെ -രാ​ജ്​​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

ഒറ്റപ്പാലം: കോൺഗ്രസിെൻറ പരാജയങ്ങൾ പരിശോധിച്ചാൽ ഉത്തരവാദികൾ ശത്രുക്കളല്ലെന്നും കോൺഗ്രസുകാർ തന്നെയാണെന്നും കണ്ടെത്താനാകുമെന്ന് എ.ഐ.സി.സി അംഗം രാജ്‌മോഹൻ ഉണ്ണിത്താൻ. പ്രഥമ കെ.പി.സി.സി സമ്മേളനത്തിെൻറ 96-ാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ തോൽപ്പിക്കാൻ ഏതു ചെകുത്താനെയും കൂട്ടുപിടിക്കാൻ തയാറാണെന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രിക്കസേരയിൽ ഒരു ചെകുത്താനെ കൊണ്ടെത്തിച്ചത്. മഹാത്മാഗാന്ധിയുടെ കൊലയാളികളാണ് രാജ്യം ഭരിക്കുന്നത്. മഹാത്മാഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തെ അദ്ദേഹത്തിെൻറ ഘാതകനെ തൂക്കിക്കൊന്നതിെൻറ ബലിദാന ദിനമായി ആചരിക്കുകയും നാഥുറാമിന് ക്ഷേത്രം നിർമിച്ച് പൂജകൾ നടത്താൻ തയാറാവുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കോൺഗ്രസിനെ തകർക്കാൻ ദേശീയത തകർക്കണമെന്ന അറിവാണ് ഇക്കൂട്ടർ നടപ്പിലാക്കുന്നത്. പൗരന് സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം, മൗലികാവകാശം എന്നിവ ഉറപ്പു തരും വിധം ഇന്ത്യൻ ഭരണഘടന രൂപം കൊടുക്കുമ്പോൾ രാജ്യത്ത് രണ്ടുതരം പൗരൻമാർ ഉണ്ടാവരുതെന്ന് കോൺഗ്രസ് ആഗ്രഹിച്ചിരുന്നു. കൊളോണിയൽ വാഴ്ച അവസാനിപ്പിക്കുകയും ജനാധിപത്യവും മതേതരത്വവും രാജ്യത്തിന് സമ്മാനിക്കുകയും ചെയ്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയുടെ പൈതൃകവുമായി ഇഴുകിച്ചേർന്നതാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.