കു​ടി​വെ​ള്ള പ്ര​ശ്നം: ക​ല​ക്ട​ർ 28ന് ​ അ​ട്ട​പ്പാ​ടി​യി​ലെ​ത്തും

പാലക്കാട്: അട്ടപ്പാടി മേഖലയിൽ വരൾച്ച രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ല ഭരണകാര്യാലയത്തി‍െൻറ വരൾച്ച പ്രതിരോധ സംവിധാനങ്ങൾ വിലയിരുത്തുന്നതിനായി ജില്ല കലക്ടർ പി. മേരിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഏപ്രിൽ 28ന് അട്ടപ്പാടിയിലെ ആദിവാസി ഉൗരുകൾ സന്ദർശിക്കും. വരൾച്ച പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ വിളിച്ചു ചേർത്ത ജില്ലതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. വരൾച്ച നേരിടുന്നതിനായി ആദിവാസി ഉൗരുകളിൽ കുടിവെള്ള ടാങ്കറുകളിൽ ജലം എത്തിക്കുന്നുണ്ട്. ആവശ്യത്തിനുള്ള വെള്ളം കുടിവെള്ള ടാങ്കറുകൾ വിതരണം ചെയ്യുന്നുണ്ടോയെന്നും വിതരണം ചെയ്യുന്ന ജലം ശുദ്ധമാണോയെന്നും പരിശോധിക്കാനാണ് കലക്ടർ നേരിട്ട് സ്ഥലം സന്ദർശിക്കുന്നത്. ഉൾവനങ്ങളിലെ ജലസംഭരണികൾ വറ്റിയതിനാൽ ആനയുൾെപ്പടെയുള്ള വന്യമൃഗങ്ങൾ കുടിവെള്ളത്തിനായി മനുഷ്യവാസ പ്രദേശങ്ങളിൽ എത്തുന്നുണ്ട്. ഇതുമൂലം വന്യമൃഗ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ വനങ്ങളിലെ ജലസംഭരണികൾ നിറക്കുന്നതിനായി കലക്ടർ സ്ഥലം തഹസിൽദാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. മലമ്പുഴയിൽ നിന്ന് വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്താൻ മലിനീകരണ നിയന്ത്രണ ബോർഡും മലമ്പുഴ ജലസേചന വകുപ്പും ഇടക്കിടെ പരിശോധന നടത്താൻ യോഗം തീരുമാനിച്ചു. രൂക്ഷമായ വരൾച്ച നേരിടുന്ന വടകരപ്പതി പഞ്ചായത്തിൽ പുതുശ്ശേരി ജലസംഭരണിയിൽ നിന്ന് അടിയന്തരമായി ടാങ്കുകളിൽ കുടിവെള്ളം എത്തിക്കും. വാട്ടർ കിയോസ്കുകൾ സ്ഥാപിച്ച് ജലവിതരണം തുടങ്ങിയ പ്രദേശങ്ങളിൽ ആവശ്യാനുസരണം കുടിവെള്ളം ലഭ്യമാണെന്ന് ഉറപ്പുവരുത്തി നിലവിലുള്ള കുടിവെള്ള ടാങ്കറുകൾ പിൻവലിക്കും. സ്വാകാര്യ ശീതള പാനീയ കമ്പനി അനുവദിച്ചതിൽ കൂടുതൽ ജലം ഉൗറ്റുന്നില്ലെന്ന് ഉറപ്പാക്കും. ഒറ്റപ്പാലം സബ് കലക്ടർ പി.ബി. നൂഹ്, െഡപ്യൂട്ടി കലക്ടർ (എൽ.ആർ) അബ്്ദുൽ സലാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.