‘എ​യ​ർ​ഹോ​ൺ ഹ​ണ്ട്’: ആ​ദ്യ ദി​നം കു​ടു​ങ്ങി​യ​ത് 52 പേ​ർ

പാലക്കാട്: എയർഹോണിനെ പിടിക്കാൻ മോട്ടോർ വാഹനവകുപ്പ് ഇറങ്ങി തിരിച്ചപ്പോൾ ജില്ലയിൽ ആദ്യ ദിനം കുടുങ്ങിയത് 52 വാഹനങ്ങൾ. ഏഴ് സ്പെഷൽ സ്ക്വാഡുകളായായിരുന്നു പരിശോധന. ജില്ല ആസ്ഥാനത്ത് രണ്ടും താലൂക്ക് ആസ്ഥാനങ്ങളിൽ ഓരോ സ്ക്വാഡുമാണ് എയർ ഹോൺ പരിശോധനക്കിറങ്ങിയത്. ആദ്യ ഘട്ടത്തിൽ നിർദേശം നൽകി പറഞ്ഞയച്ചെങ്കിലും തുടർ ദിവസങ്ങളിൽ അതാകില്ലെന്നും ശിക്ഷ നടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ പറഞ്ഞു. എയർഹോൺ മുഴക്കി വാഹനങ്ങൾ ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതുൾെപ്പടെയുള്ള ശിക്ഷ നടപടിയാണ് സ്വീകരിക്കുകയെന്നും ആർ.ടി.ഒ അറിയിച്ചു. പലപ്പോഴും വാഹന ഉടമകൾ അറിയാതെ ഡ്രൈവർമാരാണ് എയർഹോൺ വാഹനങ്ങളിൽ ഘടിപ്പിക്കുന്നത് എന്നതിനാലാണ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുന്നതെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ പറഞ്ഞു. ബസിലും, ലോറികളിലും, ഓട്ടോറിക്ഷകളിലുമാണ് കൂടുതൽ എയർഹോൺ ഘടിപ്പിച്ചിട്ടുള്ളത്. മീറ്റർ പ്രവർത്തിപ്പിക്കാതെ ഓടിയ 28 ഓട്ടോറിക്ഷകൾക്കെതിരേയും മോട്ടോർവാഹന വകുപ്പ് നടപടി കൈകൊണ്ടിട്ടുണ്ട്. ഇരുചക്രവാഹന യാത്രക്കാരുടെ നിയമ ലംഘനങ്ങൾ പിടികൂടാനായി ‘മൂന്നാം കണ്ണ്’ എന്ന പുതിയ പദ്ധതിയും മോട്ടോർ വാഹനവകുപ്പ് ആവിഷ്ക്കരിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ ജോയൻറ് ആർ.ടി.ഒ മാരുടെ നേതൃത്വത്തിൽ മൊബൈലിൽ പതിപ്പിക്കുകയും തുടർന്ന് ആർ.ടി.ഒ ഓഫിസുകളിൽ നിന്നും ഏതെങ്കിലും രീതിയിലുള്ള സേവനം ആവശ്യപ്പെട്ട് വരുമ്പോൾ ഈ നിയമലംഘനത്തി‍െൻറ പിഴ ഈടാക്കുകയും ചെയ്യുന്നതാണ് മൂന്നാം കണ്ണ്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.