എ​ൽ.​പി.​ജി പൈ​പ്പ് ലൈ​ൻ: ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക തീ​രു​മാ​നി​ക്കാ​ൻ നീ​ക്കം

കുഴൽമന്ദം: എൽ.പി.ജി പൈപ്പ് ലൈൻ പദ്ധതി പ്രകാരം സ്ഥലം ഉടമകൾക്കുള്ള നഷ്ടപരിഹാര തുക ജനപ്രതിനിധികളുടെയും, ഉയർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ തീരുമാനിക്കാൻ നീക്കം തുടങ്ങി. കൊച്ചിയിൽ നിന്നും സേലത്തേക്ക് പെേട്രാളിയം പ്രകൃതി വാതകം കൊണ്ടുപോകാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെേട്രാളിയം എന്നീ കമ്പനികൾ പുതുതായി രൂപവത്കരിച്ച കൊച്ചി സേലം പൈപ്പ് ലൈൻ ൈപ്രവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സ്ഥലം വിട്ടുകൊടുക്കുന്ന നിവാസികളുടെ എതിർപ്പിനെ തുടർന്ന് ജനപ്രതിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നഷ്ടപരിഹാരത്തുകയിൽ ധാരണയിലെത്താൻ ശ്രമിക്കുന്നത്. പൈപ്പ് ലൈൻ പോകുന്ന സ്ഥലത്തെ വസ്തുക്കളുടെ മഹസർ തയാറാക്കൽ ആരംഭിച്ചിട്ടുണ്ട്്. എറണാകുളത്ത് പുറമ്പോക്ക് സ്ഥലങ്ങളിൽ പ്രാരംഭപണികളും ആരംഭിച്ചു. എന്നിട്ടും സ്ഥലമുടമകൾക്ക് കൊടുക്കുന്ന സംഖ്യ എത്രയെന്ന് കമ്പനി ഇതുവരെ പ്രസിദ്ധപെടുത്തിയിട്ടില്ല. അതേസമയം, തമിഴ്നാട്ടിൽ സ്ഥലം ഉടമകളുടെ എതിർപ്പിനെ തുടർന്ന് സർക്കാർ തന്നെ സ്ഥലം ഉടമകൾക്കുവേണ്ടി സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ദേശീയപാതക്ക് വശങ്ങളിലൂടെ പൈപ്പ് ൈലൻ കൊണ്ടുപോകണമെന്നാണ് അവരുടെ അവശ്യം. കഞ്ചിക്കോട്ടുള്ള ഫില്ലിങ്ങ് -വാൾവ് സ്റ്റേഷൻ വരെ ഒന്നാം ഘട്ടം പണി പൂർത്തീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1999ൽ പെേട്രാെനറ്റ് സി.സി.കെ ലിമിറ്റഡ് കൊച്ചിയിൽ നിന്നും പാലക്കാട്, കോയമ്പത്തൂർ വഴി കരൂരിലേക്ക് പെേട്രാൾ, ഡീസൽ, മെണ്ണണ്ണ എന്നിവ കൊണ്ടുപോകാനായി റൈറ്റ് ഓഫ് യൂസ് ആക്ട് പ്രകാരം 18 മീറ്റർ വീതിയിൽ ഭൂമി ഏെറ്റടുത്തിരുന്നു. ഈ സ്ഥലത്തുകൂടിയാണ് പുതിയ എൽ.പി.ജി പൈപ്പ് ലൈനും കടന്നുപോകുന്നത്. എന്നാൽ, പെേട്രാനെറ്റ് തങ്ങളെ ചതിക്കുകയായിരുന്നെന്ന് സ്ഥലം ഉടമകൾ പറയുന്നു. ഏപ്രിൽ ആദ്യവാരം എം.പി ഉൾെപ്പെടയുള്ളവരുടെ സാന്നിധ്യത്തിൽ യോഗം വിളിക്കാനാണ് കമ്പനി തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.