ആനക്കര: പട്ടിത്തറ പഞ്ചായത്തിലെ മേനോത്തു ഞാലില്‍ നിറയെ വെള്ളമുള്ള കിണർ ഉണ്ടെങ്കിലും ആർക്കും ഉപകാരമില്ല. ഈ റോഡില്‍ എസ്.സി ജനറല്‍ വിഭാഗങ്ങളില്‍ ഉള്ള അമ്പതോളം കുടുംബങ്ങളാണ് തിങ്ങി പാര്‍ക്കുന്നത്. നാട്ടുകാർ ദൈനംദിന കാര്യങ്ങൾക്കുള്ള വെള്ളത്തിന് പോലും ബുദ്ധിമുട്ടുകൾ ജല സ്രോതസ്സ് പ്രദേശത്ത് ഉണ്ടായിട്ടും വിനിയോഗിക്കാന്‍ തയാറാകാത്തതിലാണ് നാട്ടുകാര്‍ക്ക് അമര്‍ഷം. കൂറ്റനാട് ഗോഡൗണിന് സമീപത്ത് കൂടിയുള്ള റോഡിലൂടെയാണ് മേനോത്ത് ഞാലില്‍ കോളനി. സ്വകാര്യ വക്തി പഞ്ചായത്തിന് നല്‍കിയ സ്ഥലത്ത് ആഴമേറിയ വറ്റാത്ത ഒരു കിണറുണ്ട്. ഈ കിണറില്‍നിന്ന് ഇ.എം.എസ് നഗര്‍ കോളനിയിലേക്ക് വെള്ളം നല്‍കുന്നതിന് വേണ്ടി ഒരു ചെറുകിട കുടിവെള്ള പദ്ധതിയും പ്രവര്‍ത്തിച്ചിരുന്നു. കുറച്ചു കാലം പ്രവര്‍ത്തിച്ചെങ്കിലും കറൻറ് ബില്ല് അടക്കാത്തതിനാല്‍ പദ്ധതി നിലച്ചു. കിണറില്‍ വെള്ളം കുറയുന്ന അവസ്ഥ വന്നപ്പോള്‍ പഞ്ചായത്ത് അധികാരികള്‍ കിണറിനു സമീപത്തു മറ്റൊരു കുഴല്‍ കിണര്‍ നിർമിച്ച് ഇ.എം.എസ് കോളനിയിലേക്ക് വെള്ളം സപ്ലൈ ചെയ്യാന്‍ പദ്ധതി ഇട്ടെങ്കിലും മേനോത്ത് ഞാലില്‍ പ്രദേശത്തുള്ളവര്‍ക്ക് കൂടി അതില്‍നിന്ന് വെള്ളം ലഭ്യമാക്കണം എന്ന ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നതിനാല്‍ ശ്രമം പഞ്ചായത് ഭരണ സമിതി ഉപേക്ഷിച്ചു. മുമ്പ് ഉണ്ടായിരുന്ന പദ്ധതിയില്‍നിന്ന് ഇവര്‍ക്ക് കുടിവെള്ളം നല്‍കിയിരുന്നില്ല. പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചതോടെ കിണറ്റില്‍ സ്ഥാപിച്ചിട്ടുള്ള മോട്ടോര്‍ പൈപ്പുകള്‍ ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്. ചില ആളുകള്‍ സ്വന്തം മോട്ടോര്‍ ഉപയോഗിച്ച് വെള്ളം എടുക്കുന്നുണ്ട്. കിണര്‍ പൂര്‍ണമായും ഗ്രില്‍ ഇട്ടു മൂടിയതിനാല്‍ വെള്ളം കോരി ഉപയോഗിക്കാനും കഴിയാത്ത അവസ്ഥയിലാണ്. കിണര്‍ ഒന്ന് കൂടി വൃത്തിയാക്കി നിലവിലെ പദ്ധതി പുനരുജ്ജീവിപ്പിക്കുവാനോ അല്ലെങ്കില്‍ കിണറിനടുത്ത് കുഴല്‍കിണര്‍ സ്ഥാപിച്ചോ മേനോത്ത് ഞാലില്‍ പ്രദേശത്തുകാരുടെ കുടിവെള്ള ക്ഷാമത്തിന് അറുതി വരുത്തണെമെന്ന ആവശ്യം ശക്തമാണ്. പഞ്ചായത്ത് അധികൃതരെയും മറ്റു ജനപ്രതിനിധികളുടെ അടുത്തും പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പട്ടിത്തറ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഭരണസമിതി നടപടിയെടുക്കാത്തതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പട്ടിത്തറ പഞ്ചായത് മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.