ആനക്കര: ഹോമിയോ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. ദിനേന നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടി എത്തുന്ന പട്ടിത്തറ പഞ്ചായത്തിലെ തലക്കശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ജീവനക്കാരുടെ അഭാവം മൂലമാണ് പ്രവര്‍ത്തനം താളം തെറ്റുന്നത്. മൂന്നു വര്‍ഷമായി ഇവിടെ അറ്റന്‍ഡറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഡോക്ടര്‍ അടക്കം നാല് പേരുടെ ഡ്യൂട്ടിയാണ് ഈ ഡിസ്‌പെന്‍സറിയില്‍ ആവശ്യം. ഇത് മൂലം രോഗികളും ഡോക്ടര്‍ അടക്കമുള്ള ജീവനക്കാരും പ്രയാസപ്പെടുന്നു. മരുന്ന് ലഭിക്കാൻ നീണ്ട കാത്തിരിപ്പ് രോഗികളെ വലക്കുന്നു. ടോക്കണ്‍ കൊടുക്കുന്ന ആള്‍ മരുന്നെടുക്കാന്‍ സഹായിച്ചാല്‍ ടോക്കണ്‍ കിട്ടാതെ രോഗികള്‍ വലയും. ചില സമയങ്ങളില്‍ ഡോക്ടര്‍ തന്നെ മരുന്നെടുത്തു കൊടുക്കാന്‍ നില്‍ക്കുന്നതും കാണാം. നിലവിൽ ഒരാൾ അവധിയിലായാൽ ഡിസ്‌പെൻസറി പ്രവര്‍ത്തനം പൂര്‍ണമായും താളം തെറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.