നെല്ലിയാമ്പതി: കാരപ്പാറ പുഴക്ക് കുറുകെയുള്ള തൂക്കുപാലം തകർച്ചയുടെ വക്കിൽ. ടൂറിസ്റ്റുകളും മറ്റും ഇതുവഴി സഞ്ചരിക്കാറുണ്ടെങ്കിലും ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. അരക്കോടിയോളം രൂപ ചെലവാക്കി പി.കെ. ബിജു എം.പിയുടെ പട്ടികജാതി വികസന ഫണ്ട്, പഞ്ചായത്ത് ഫണ്ട്, എം.എൽ.എ ഫണ്ട് എന്നിവ യോജിപ്പിച്ച് വനം വകുപ്പിെൻറ മേൽനോട്ടത്തിലായിരുന്നു നിർമാണം. ബി.എസ്.എൻ.എല്ലിനായിരുന്നു നിർമാണ ചുമതല. ഇരുമ്പുതകിടുകളും കമ്പികളും ഉപയോഗിച്ച് മൂന്നര വർഷം മുമ്പാണ് പണി പൂർത്തിയാക്കിയത്. പണി പൂർത്തിയായി ഒരു മാസത്തിനുള്ളിൽതന്നെ തകരാറുകൾ കണ്ടിരുന്നു. പാലത്തിെൻറ പല ഭാഗങ്ങളും ദുർബലമായി പുഴയിൽ വീഴാൻ തുടങ്ങിയിട്ടുണ്ട്. പാലത്തിൽ നടക്കുന്ന ഭാഗത്തെ തകിട് ഒരുവശത്തേക്ക് ചരിഞ്ഞിരിക്കുകയാണ്. ഏതു സമയത്തും നിലംപൊത്താവുന്ന പാലം അറ്റകുറ്റപ്പണി നടത്താൻ മോണിറ്ററിങ് ചുമതലയുള്ള അന്നത്തെ പഞ്ചായത്ത് ഭരണസമിതി തയാറായില്ലെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. പാലം പണിയിൽ അഴിമതി നടന്നതിെൻറ തെളിവാണ് തകർച്ചയിൽനിന്ന് വ്യക്തമാകുന്നതെന്നും അന്വേഷണം നടത്തണമെന്നും പഞ്ചായത്ത് അഗം എസ്. ഈശ്വരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.