സ​മാ​ന്ത​ര ശ്മ​ശാ​നം ന​ട​ത്തി​പ്പ്​ ശ്ര​മം: കൈ​േ​യ​റ്റം ഒ​ഴി​പ്പി​ച്ചു

ഷൊർണൂർ: ഭാരതപ്പുഴയോരത്ത് ഷെഡ് നിർമിച്ച് സമാന്തര ശ്മശാനം നടത്തിപ്പിനുള്ള ശ്രമം അധികൃതർ തടഞ്ഞു. ശ്മശാനത്തിന് അനുബന്ധമായി നിർമിച്ച ഷെഡ് പൊളിച്ചുനീക്കി. താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിന്ന അളവെടുപ്പിന് ശേഷം പുറമ്പോക്ക് കൈയേറിയാണ് ഷെഡ് നിർമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നഗരസഭ ശ്മശാനത്തിന് സമീപം ഷൊർണൂർ കൊച്ചിപ്പാലത്തിനും റെയിൽവേ പാലത്തിനുമിടയിൽ നടത്തിയ സർവേയിൽ 15 അടി വീതിയിൽ കമ്പിവേലി കെട്ടിയ കൈയേറ്റവും കണ്ടെത്തി. നഗരസഭ ശ്മശാനത്തിന് എതിർവശത്ത് അനധികൃതമായി പ്രവർത്തിച്ചുവന്ന കടയും ഒഴിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ഏഴ് വർഷമായി ശ്മശാനം നടത്തിപ്പ് 1,000 രൂപ മാത്രം വർധിപ്പിച്ച് നഗരസഭാധികൃതർ ഒരേ വ്യക്തിക്കുതന്നെ നൽകി വരികയായിരുന്നു. ഇത് ഓഡിറ്റിങ്ങിലും വിജിലൻസ് അന്വേഷണത്തിലും ആക്ഷേപത്തിനിടയാക്കിയിരുന്നു. ഈ വർഷം ടെൻഡർ നടപടി ഏർപ്പെടുത്തുകയും വൻതുകക്ക് ടെൻഡർ ഉറപ്പിക്കുകയും ചെയ്തിരുന്നു. ഈ നടപടിക്രമം തകർക്കാൻ പഴയ കരാറുകാരൻ നടത്തിയ നീക്കമാണ് ഭാരതപ്പുഴയോരത്ത് റീസർേവക്കും പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിക്കലിലും എത്തിയത്. അഞ്ച് സെേൻറാളം പുഴവക്കത്തുള്ള പുറമ്പോക്ക് കൈയേറിയ സ്ഥലത്താണ് പഴയ ശ്മശാനം നടത്തിപ്പുകാരൻ ജി.ഐ ഷീറ്റുകളും പൈപ്പുകളും ഉപയോഗിച്ച് ഷെഡ് നിർമിച്ചത്. ഇവിടെ സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ കൊച്ചിപ്പാലത്തിന് സമീപം സംസ്കാരവും ശേഷക്രിയകളും നടത്തിക്കൊടുക്കുമെന്ന സൂചനയും നൽകിയിരുന്നു. ഇതിനെതിരെ പുതിയ കരാറുകാരനായ കരുവാരിൽ രഞ്ജിത്ത് നഗരസഭാധികൃതർക്ക് പരാതി നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ ശ്മശാനത്തിന് സമീപം നൽകിയ കൈയേറ്റം ഒഴിപ്പിക്കാൻ ചെന്ന അധികൃതരെ ഇവർ തടഞ്ഞു. ഇതേ തുടർന്ന് നഗരസഭ സെക്രട്ടറി ഷൊർണൂർ ഒന്ന് വില്ലേജ് ഓഫിസറോട് റീസർവേ ചെയ്ത് തരാൻ ആവശ്യപ്പെടുകയായിരുന്നു. കൈയേറ്റം ഒഴിപ്പിക്കുമെന്നുറപ്പായപ്പോൾ ഷെഡ് നിർമിച്ചവർതന്നെ പൊളിച്ചുമാറ്റാൻ തയാറായി. ഇവിടെ റവന്യൂ അധികൃതർ ജെ.സി.ബി കൊണ്ടുവന്ന് നിരപ്പാക്കുകയും ചെയ്തു. താലൂക്ക് സർവേയർ അജിതയും ഡെപ്യൂട്ടി തഹസിൽദാറും വില്ലേജ് ഓഫിസറും നേതൃത്വം നൽകി. നഗരസഭ ചെയർപേഴ്സൻ വി. വിമല, വൈസ് ചെയർമാൻ ആർ. സുനു എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.