ജില്ലയിൽ െഡ​ങ്കി വ്യാ​പി​ക്കു​ന്നു; 38 കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചു

പാലക്കാട്: ജില്ലയിൽ ഏപ്രിലിൽ െഡങ്കിപ്പനി ബാധിതരുടെ എണ്ണം കുതിച്ചുയർന്നു. 19 വരെയുള്ള കണക്കുപ്രകാരം 38 കേസുകൾ െഡങ്കിയാണെന്ന് സ്ഥിരീകരിച്ചു. സംശയിക്കുന്ന 277 കേസുകൾ റിപ്പോർട്ട് ചെയ്തതായി ഡി.എം.ഒ അറിയിച്ചു. മാർച്ചിൽ 27 സ്ഥിരീകരിച്ച കേസുകളും 160 സംശയിക്കുന്ന കേസുകളും മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഫെബ്രുവരിയിൽ 22 സ്ഥിരീകരിച്ച കേസുകളും 75 സംശയിക്കുന്ന കേസുകളുമാണ് ഉണ്ടായിരുന്നത്. മുൻ വർഷങ്ങളിൽ ഏപ്രിലിൽ ഇത്രയധികം െഡങ്കിക്കേസുകൾ റിേപ്പാർട്ട് ചെയ്തിട്ടില്ല. മേലാർകോട്, മരുതറോഡ്, മുണ്ടൂർ എന്നിവിടങ്ങളിലാണ് കൂടുതൽ. കഴിഞ്ഞദിവസം 11 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ബുധനാഴ്ചയും പനി ക്ലിനിക്കുകളിൽ രോഗികളെത്തി. പുതുേശ്ശരി, പുതുനഗരം, വണ്ണാമട, എലപ്പുള്ളി എന്നിവിടങ്ങളിലും െഡങ്കിപ്പനി ലക്ഷണങ്ങളുള്ളവരുണ്ട്. പനിബാധിതർ നേരത്തെ ആശുപത്രികളിലെത്തി ചികിത്സ തേടണമെന്ന് ഡി.എം.ഒ പറഞ്ഞു. സ്വയം ചികിത്സ അരുത്. മറ്റ് രോഗങ്ങളുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ശക്തമായ പനി, ശരീരവേദന, തലവേദന (പ്രേത്യകിച്ച് കണ്ണിന് പിറകിൽ), ശരീരത്തിൽ ചുവന്ന തിണർപ്പുകൾ എന്നിവയാണ് ഡെങ്കിപ്പനി ലക്ഷണങ്ങൾ. സാധാരണ ഡെങ്കിപ്പനി ബാധിച്ചവരിൽ വീണ്ടും രോഗമുണ്ടായാൽ അത് രക്തസ്രാവത്തിന് ഇടയാക്കുന്നതായി മാറിയേക്കാം. വർഷകാലമാരംഭിക്കുേമ്പാഴാണ് പകർച്ചപ്പനിയുണ്ടാകാറുള്ളത്. ഇത്തവണ െഡങ്കിപ്പനി നേരത്തെതന്നെ പടർന്നത് ആേരാഗ്യവകുപ്പിെന ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മഴയെത്തിയാൽ െഡങ്കി വൈറസുകളുടെ വ്യാപനം കൂടുതൽ ശക്തമാവുമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. െഡങ്കിപ്പനി വ്യാപനം തടയാൻ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ഉൗർജിതമാക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണം വേണ്ടവിധം ലഭിക്കാത്തതാണ് പലയിടത്തും പ്രശ്നമാവുന്നത്. കൊതുകുകളുടെ ഉറവിട നശീകരണം, മാലിന്യനിർമാർജ്ജനം എന്നിവ ഉടൻ നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം ആവശ്യമാണ്. മാലിന്യം കുമിഞ്ഞുകൂടിയ പാലക്കാട് നഗരസഭയും മരുതറോഡ് ഉൾപ്പെടെയുളള സമീപ പഞ്ചായത്തുകളും െഡങ്കിഭീഷണിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.