ആ​ലൂ​ര്‍ മൂ​ര്‍ക്ക​ത്താ​ഴം റോ​ഡി​ൽ ന​ടു​വൊ​ടി​യും യാ​ത്ര

ആനക്കര: തകർന്ന ആലൂര്‍ മൂര്‍ക്കത്താഴം റോഡിലൂടെ ഗതാഗതം ദുസ്സഹമായി. പറക്കുളം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ ഇടാന്‍ വേണ്ടിയാണ് പട്ടിത്തറ പഞ്ചായത്തിലെ ഇൗ റോഡ് വെട്ടിപ്പൊളിച്ചത്. റോഡ് കാല്‍നട ചെയ്യാൻ പറ്റാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അധികൃതർ ഒരു നടപടിയും എടുത്തിട്ടില്ല. ആലൂരില്‍നിന്ന് കരണപ്ര കുന്നിലേക്ക് പോകുന്ന രണ്ടു കിലോമീറ്റര്‍ ദൂരമുള്ള റോഡാണ് തീര്‍ത്തും ദുഷ്‌കരമായി തീര്‍ന്നിരിക്കുന്നത്. മഴക്കാലത്ത് ചളിവെള്ളം കെട്ടിനിന്നും വേനല്‍ക്കാലത്ത് മണ്ണും പൊടിയും മൂലവും പ്രദേശവാസികള്‍ ദുരിതത്തിലാണ്. നാട്ടുകാരുടെ പ്രയാസം മനസ്സിലാക്കി റോഡ് പുനർനിർമാണത്തിന് വി.ടി. ബല്‍റാം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ അനുവദിക്കുകയും കുണ്ടും കുഴിയും തൂര്‍ത്തു മെറ്റലിങ് നടത്തുകയും ചെയ്തു. പക്ഷേ, ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കാന്‍ അധികാരികളും ജനപ്രതിനിധികളും നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.