പാ​ലോ​ളി​ക്കു​ള​മ്പ്-വ​ള​പു​രം പാ​ലം: ആ​ദ്യ സ്പാ​ൻ കോ​ൺ​ക്രീ​റ്റി​ങ് തു​ട​ങ്ങി

പട്ടാമ്പി: പാലോളിക്കുളമ്പ്--വളപുരം പാലത്തിെൻറ നിർമാണം പുരോഗമിക്കുന്നു. ഏഴു സ്പാനുകളുള്ള പാലത്തിെൻറ ആദ്യ സ്പാൻ കോൺക്രീറ്റിങ് ബുധനാഴ്ച നടന്നു. വിളയൂർ, പുലാമന്തോൾ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് തൂതപ്പുഴയുടെ ആന്തൂരക്കടവിലാണ് പാലം നിർമിക്കുന്നത്. ഇരു പഞ്ചായത്തുകളുടെയും പ്രസിഡൻറുമാരായ കെ. മുരളി, വി.പി. മുഹമ്മദ് ഹനീഫ, അംഗങ്ങളായ വി. അഹമ്മദ്‌കുഞ്ഞി, പി. അബ്ദുറഹിമാൻ എന്നിവരുടെ സാന്നിധ്യത്തിൽ കോൺക്രീറ്റ് പ്രവൃത്തിക്ക് തുടക്കമിട്ടു. 14.7 കോടി രൂപ ചെലവിൽ 157 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിനു ഇരു ഭാഗത്തും ഒന്നര മീറ്റർ നടപ്പാതയും വളപുരത്ത് 60 മീറ്ററും പാലോളിക്കുളമ്പിൽ 500 മീറ്ററും റോഡും നിർമിക്കും. ഇതിനുള്ള സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഡിസംബർ മാസത്തോടെ 90 ശതമാനം പ്രവൃത്തിയും പൂർത്തീകരിക്കാനാവുമെന്നാണ് പൊതുമരാമത്ത് വകുപ്പിെൻറ പ്രതീക്ഷ. 2015 ഫെബ്രുവരിയിൽ പാലത്തിെൻറ ശിലാസ്ഥാപനം നടന്നെങ്കിലും പ്രവൃത്തി തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സാങ്കേതിക തടസ്സങ്ങൾ നീക്കി മന്ത്രി എ.കെ. ബാലനാണ് പ്രവൃത്തി ഉദ്‌ഘാടനം ചെയ്തത്. കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച നിർമാണ പ്രവൃത്തി സ്പാൻ കോൺക്രീറ്റിങ്ങോടെ പുതിയ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. മഴക്കാലാരംഭത്തോടെ മനമിരുണ്ടിരുന്ന പാലോളിക്കുളമ്പിലെ അമ്മമാർക്ക് ഇനി സമാധാനിക്കാം. പുഴയ്ക്കപ്പുറം വളപുരത്തെ വിദ്യാലയത്തിലേക്കുള്ള കുട്ടികളുടെ ഭയാനക തോണിയാത്രയിൽ നിന്നുള്ള മോചനമാണ് പുതിയ പാലം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.