പട്ടാമ്പി: തല്‍പരകക്ഷികള്‍ ബോധപൂർവം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തെ തടയാന്‍ പൊതുസമൂഹം ജാഗ്രത കാണിക്കണമെന്ന് പട്ടാമ്പി സലഫി മസ്ജിദില്‍ നടന്ന മുജാഹിദ് ജില്ല പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. ലോകത്ത് ഭീകരത വിതക്കുന്ന ഐ.എസിന് പിന്നില്‍ ഇസ്‌ലാമിക വിരുദ്ധ ശക്തികളാണെന്ന്് സമൂഹം തിരിച്ചറിയണം. മതേതരചേരിക്ക് ആത്മവിശ്വാസം പകരുംവിധം മലപ്പുറത്ത് വോട്ടവകാശം വിനിയോഗിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ തയാറാകണം. സാമൂഹ്യപ്രശ്‌നങ്ങളെ സമവായത്തിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണമെന്നും ജിഷ്ണു പ്രണോയ് കേസില്‍ നിയമസംവിധാനം അനുശാസിക്കുന്ന മാര്‍ഗങ്ങളിലൂടെ കുടുംബത്തിെൻറ ആകുലതകള്‍ അകറ്റണമെന്നും സംഗമം ആവശ്യപ്പെട്ടു. സംഗമം ലജ്‌നത്തുല്‍ ബുഹൂസുല്‍ ഇസ്‌ലാമിയ്യ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സാദിക്ക് മദീനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജില്ല പ്രസിഡൻറ് ടി.കെ. നിഷാദ് സലഫി അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് കുട്ടി, അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, പ്രഫ. എം.പി. ഇസ്ഹാഖ്, കെ.പി. അബ്ബാസ്, എം. മൊയ്തീന്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ വൈസ് ചെയര്‍മാന്‍ ഹാരിസ്ബിന്‍ സലീം, ജാമിയ അല്‍ഹിന്ദ് കോളജ് ലക്ചറര്‍ മൂസ സ്വലാഹി കാര, മുജാഹിദ് ദഅ്‌വ സമിതി ജില്ല സെക്രട്ടറി റശീദ് കൊടക്കാട്ട്, കെ.വി. മുഹമ്മദാലി സലഫി എന്നിവര്‍ ക്ലാസെടുത്തു. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ ജനറല്‍ കണ്‍വീനര്‍ ടി.കെ. അശ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.