അ​ട്ട​പ്പാ​ടി ചു​രം: അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് സഞ്ചാരികൾക്ക് ദു​രി​തം

മണ്ണാർക്കാട്: അവധി ദിവസങ്ങളിലും മറ്റും മുക്കാലി ചുരവും അട്ടപ്പാടി മേഖലയും കാണാൻ സഞ്ചാരികളുടെ തിരക്ക്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ഒരുക്കാത്തത് തിരിച്ചടിയാവുന്നു. 80 കോടി രൂപ ഉപയോഗിച്ച് നടത്തുന്ന റോഡ് വികസനത്തിനൊപ്പം ചുരം കാണാനെത്തുന്നവരെ ആകർഷിക്കുന്ന സംവിധാനങ്ങൾ ഒരുക്കണമെന്നാണ് പൊതുജനാവശ്യം. അവധിദിവസങ്ങളിലും ഹർത്താല്‍ ദിനത്തിലും അയൽ ജില്ലകളിൽനിന്നടക്കം നിരവധി പേരാണ് ഇവിടേക്കെത്താറുള്ളത്. തിങ്ങിനിറഞ്ഞ കാനന ഭംഗി കണ്ടുകൊണ്ടുള്ള യാത്രയും താരതമ്യേന അപകടരഹിതമായ യാത്രയുമാണ് ആളുകളെ ആകർഷിക്കുന്നത്. എന്നാല്‍ സഞ്ചാരികൾക്ക് ചുരത്തിെൻറ ഭംഗി കാണാനോ താഴ്‌വരയുടെ സൗന്ദര്യം ആസ്വദിക്കാനോ സൗകാര്യമില്ല. നിലവിലുള്ള വ്യൂ പോയൻറുകളെല്ലാം തകർന്ന് കിടക്കുകയാണ്. സഞ്ചാരികൾക്ക് ഇടത്താവളമാകുന്ന സ്ഥലങ്ങളിലൊന്നും വിശ്രമിക്കാന്‍ സൗകര്യമില്ല. ഇടതൂർന്ന വനവും കൂറ്റന്‍ മരങ്ങളുമാണ് അട്ടപ്പാടി ചുരത്തിെൻറ ആകർഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.