െപാ​ലീ​സു​കാ​രെ ആക്രമിച്ച കേസിൽ ​​പ്രതി​ക​ൾ റി​മാ​ൻ​ഡി​ൽ

പാലക്കാട്: നഗരത്തിൽ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ പൊലീസുകാരെ കൈവള ഉപേയാഗിച്ച് ആക്രമിച്ച കേസിൽ രണ്ടുപേരെ ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവായൂർ നൊച്ചൂർ സ്വദേശി ശ്രീജിത്ത് (28), സഹോദരൻ രഞ്ജിത്ത്് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബൈക്കും കസ്റ്റഡിയിലെടുത്തു. വലിയങ്ങാടിയിൽ നോർത്ത് പൊലീസ് സ്റ്റേഷന് സമീപം തിങ്കളാഴ്ച രാത്രി എേട്ടാടെയാണ് സംഭവം. വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിനിടെ, ബൈക്ക് മുന്നോെട്ടടുത്ത ശ്രീജിത്തിനെയും രഞ്ജിത്തിനെയും ഹോം ഗാർഡ് പ്രദീപ് തടഞ്ഞു. തുടർന്നുണ്ടായ തർക്കം പരിഹരിക്കാനെത്തിയ പൊലീസുകാരെയാണ് ഇരുവരും ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. സിവിൽ പൊലീസ് ഒാഫിസർമാരായ രതീഷ്, സുനിൽ എന്നിവർക്കാണ് മർദനമേറ്റത്. ഇവർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. രതീഷിന് തലയിൽ മൂന്ന് തുന്നലുണ്ട്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതിനിടെയായിരുന്നു അതിക്രമം. പിടിയിലായവർക്കെതിരെ ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. രണ്ടാഴ്ച മുമ്പ് നഗരത്തിൽ പൊലീസിനുനേരെ ഗുണ്ടാ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ നാല് പ്രതികൾ അറസ്റ്റിലായെങ്കിലും മുഖ്യപ്രതി മൂത്താന്തറ സ്വദേശി സുരേഷ് ഒളിവിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.