രോ​ഗി​ക​ൾ​ക്കും വ​യോ​ധി​ക​ർ​ക്കും ആ​ശ്വാ​സ​മാ​യി വീ​ടു​ക​ളി​ലെ ആ​ധാ​ർ ര​ജി​സ്‌​ട്രേ​ഷ​ൻ

ഒറ്റപ്പാലം: വീടുകളിൽ നേരിട്ടെത്തി തുടക്കംകുറിച്ച ആധാർ രജിസ്‌ട്രേഷൻ ശയ്യാവലംബികളായ രോഗികൾക്കും വയോധികർക്കും അംഗ പരിമിതർക്കും ആശ്വാസമായി. ഒറ്റപ്പാലം ആധാർ കേന്ദ്രമാണ് പരിപാടി സംഘടിപ്പിച്ചത്. ആധാർ ഇല്ലാത്തതിെൻറ പേരിൽ ഇത്തരത്തിൽപ്പെട്ട നിരവധി ഗുണഭോക്താക്കളുടെ ക്ഷേമപെൻഷനുകൾ തടഞ്ഞുവെച്ചിരുന്നു. ആധാർ നിർബന്ധമാക്കിയതോടെ ഇക്കൂട്ടർക്ക് നാമമാത്രമായ പെൻഷൻ ആനുകൂല്യവും നഷ്ടമാകുന്ന സ്ഥിതിയിലാണ്. ഈ സാഹചര്യത്തിലാണ് നഗരസഭയുടെ നേതൃത്വത്തിൽ വീടുകളിലെത്തി ആധാർ രജിസ്ട്രേഷന് തുടക്കംകുറിച്ചത്. നഗരസഭയിലെ 36 വാർഡുകളിലായി 40 പേരുടെ ആധാർ രജിസ്ട്രേഷനാണ് വഴിമുട്ടിയത്. നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി.പി. പ്രദീപ് കുമാർ, അക്ഷയ സംരംഭകൻ പി. സുധീഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.