ക​രി​മ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി; ജ​നം ഭീ​തി​യി​ൽ

കല്ലടിക്കോട്: മലയോര മേഖലയിൽ കാട്ടാനക്കൂട്ടം വിഹരിക്കുന്നതിനാൽ കർഷകർ ദുരിതത്തിലായി. കരിമല, മൂന്നേക്കർ, തുടിക്കോട്ട്, മീൻവല്ലം എന്നീ സ്ഥലങ്ങളിലാണ് രാത്രി ഇരുട്ടിയാൽ കാടിറങ്ങുന്ന കൊമ്പനടക്കമുള്ള കാട്ടാനകൾ ഭീതി പടർത്തുന്നത്. പേടി കാരണം കർഷകർ ഒരാഴ്ചയായി അതിരാവിലെയുള്ള തോട്ടങ്ങളിലെ പണികൾ നിർത്തി വെച്ചിരിക്കുകയാണ്. കൃഷി നശിപ്പിച്ചാണ് കാട്ടാനകൾ പലപ്പോഴും കാട്ടിലേക്ക് മടങ്ങുന്നത്. വന്യമൃഗശല്യം തടയാൻ സൗരോർജ വേലികൾ വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും കാട്ട് വള്ളികൾ പടർന്നതിനാൽ ഇവയുടെ പ്രവർത്തനം കാര്യക്ഷമമല്ല. വന്യമൃഗങ്ങൾ കാടിറങ്ങുന്നത് ജനവാസ മേഖലയിലും ഭീതിവർധിപ്പിച്ചിരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.