നെന്മാറ: ഉത്സവപ്രേമികളുടെ ഉള്ളിൽ ആവേശം വിതറുന്ന നെന്മാറ-വല്ലങ്ങി വേല തിങ്കളാഴ്ച ആഘോഷിക്കും. ഗജവീരന്മാരും പ്രമുഖ വാദ്യകലാകാരന്മാരും നെന്മാറ-^വല്ലങ്ങി ദേശങ്ങളിലായി അണിനിരക്കുന്നതോടെ തട്ടകം ആവേശത്തിമർപ്പിലാവും. നെന്മാറ^വല്ലങ്ങി ദേശങ്ങൾക്കായി 11 ഗജവീരന്മാർ വീതമാണ് അണിനിരക്കുന്നത്. നെന്മാറ ദേശത്തിെൻറ തിടമ്പ് തിരുവമ്പാടി ശിവസുന്ദറും വല്ലങ്ങി ദേശത്തിെൻറ പാറമേക്കാവ് ശ്രീ പദ്മനാഭനും തിടമ്പേൽക്കും. വേല ദിവസം നെന്മാറ ദേശത്തിെൻറ പഞ്ചവാദ്യത്തിന് പല്ലാവൂർ ശ്രീധരൻ മാരാരാണ് നേതൃത്വം നൽകുന്നത്. മേളത്തിന് പെരുവനം കുട്ടൻ മാരാർ നേതൃത്വം നൽകും. വല്ലങ്ങിദേശത്തിെൻറ പഞ്ചവാദ്യത്തിന് പനങ്ങാട്ടിരി മോഹനെൻറ നേതൃത്വത്തിൽ കുനിശേരി അനിയൻ, ചെർപ്പുളശേരി ശിവൻ, കണ്ടുവംപാടം സുന്ദരൻ, പല്ലശന സുധാകരൻ, മച്ചാട് ഉണ്ണി എന്നിവർ അണിനിരക്കും. മേളത്തിന് മട്ടന്നൂർ ശങ്കരൻകുട്ടി നേതൃത്വം നൽകും. കലാമണ്ഡലം ഉണ്ണികൃഷ്ണൻ, വെള്ളിനേഴി രാംകുമാർ, പനമണ്ണ മനോഹരൻ, മച്ചാട് മണികണ്ഠൻ, മട്ടന്നൂർ അജിത്, മട്ടന്നൂർ ശ്രീരാജ് എന്നിവർ അണിനിരക്കും. വേലദിവസത്തെ സുരക്ഷക്കായി 800 പൊലീസിനെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക മേൽനോട്ടത്തിലായിരിക്കും സുരക്ഷ സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.