മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് ഏ​പ്രി​ൽ ഏ​ഴ് മു​ത​ൽ

പാലക്കാട്: മിഷൻ ഇന്ദ്രധനുഷ് ഏപ്രിൽ ഏഴ് മുതൽ ജില്ലയിലെ അഞ്ച് ആരോഗ്യ ബ്ലോക്കുകളിൽ നടപ്പാക്കും. ഏപ്രിൽ ഏഴ് മുതലുള്ള ഏഴ് പ്രവൃത്തി ദിനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. അലനല്ലൂർ, കൊപ്പം, ചാലിശ്ശേരി, ചളവറ, കടമ്പഴിപ്പുറം ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ പ്രതിരോധ കുത്തിവെപ്പ് ഏറ്റവും കുറവ് നടക്കുന്ന ബ്ലോക്കുകളാണിത്. ഡിഫ്തീരിയ‍‍, വില്ലൻചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളെ ചെറുക്കാനുള്ള മരുന്നുകളാണ് പദ്ധതി പ്രകാരം നൽകുന്നത്. നേരത്തേ പ്രതിരോധ കുത്തിെവപ്പ് നടത്തിയപ്പോൾ വിട്ടുപോയ കുട്ടികളെയും ഇന്ദ്രധനുഷിൽ ഉൾപ്പെടുത്തി വാക്സിൻ നൽകും. ഓരോ പ്രദേശത്തും വാക്സിൻ സ്വീകരിക്കാത്തവരുടെ പട്ടിക തയാറാക്കി അവർക്ക് സൗകര്യമുള്ള ഒരു കേന്ദ്രത്തിൽ വെച്ച് വാക്സിനുകൾ നൽകുകയാണ് രീതി. ജൂലൈ മാസം വരെ ഇത്തരത്തിൽ പദ്ധതി നടപ്പാക്കും. ഇപ്രാവശ്യം പദ്ധതി നടപ്പാക്കി കഴിയുന്നതോടെ ജില്ലയിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ അഞ്ച് ശതമാനത്തി‍െൻറ വർധനയുണ്ടാകും എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പ്രതീക്ഷിക്കുന്നത്. വാക്സിൻ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരെ ബോധവത്കരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.