ക​രി​മ്പ​യി​ൽ 202 കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഇ​നി വൈ​ദ്യു​തി വെ​ളി​ച്ചം

കല്ലടിക്കോട്: വൈദ്യുതി വെളിച്ചം അപ്രാപ്യമായി വർഷങ്ങളോളം മണ്ണെണ്ണ വിളക്കിെൻറ വെട്ടംമാത്രം അനുഭവിച്ചറിഞ്ഞ 202 കുടുംബങ്ങൾക്ക് ഇനി വൈദ്യുതി പ്രകാശം. സംസ്ഥാന സർക്കാറിെൻറ സമ്പൂർണ വൈദ്യുതീകരണ പദ്ധതിയാണ് ബി.പി.എൽ കുടുംബങ്ങൾക്ക് അനുഗ്രഹമായത്. പദ്ധതി പ്രകാരം 175 ബി.പി.എൽ കുടുംബങ്ങൾക്ക് കാര്യമായി ചെലവുകളില്ലാതെ കണക്ഷൻ ലഭിച്ചു. 2500 മീറ്റർ ദൈർഘ്യത്തിൽ ഇതിനായി കരിമ്പ ഗ്രാമപഞ്ചായത്തിൽ പുതിയ ലൈൻവലിക്കുകയും122 പുതിയ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുകയും ചെയ്തു. മൊത്തം 12 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. കെ.വി. വിജയദാസ് എം.എൽ.എ ഏഴ് ലക്ഷം രൂപയും കരിമ്പ ഗ്രാമപഞ്ചായത്തിെൻറ രണ്ട് ലക്ഷം രൂപയും വൈദ്യുതി ബോർഡിെൻറ മുന്നുലക്ഷം രൂപയും ചേർത്താണ് മൊത്തം തുക കണ്ടെത്തിയത്. സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം കെ.വി. വിജയദാസ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി അസി. എൻജിനീയർ ബി. മുഹമ്മദ് സലിം, ജില്ല പഞ്ചായത്തംഗം സി. അച്യുതൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ യൂസുഫ് പാലക്കൽ, കെ. ശാന്തകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ മാത്യുസ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സന്മാരായ ജയലക്ഷ്മി, ടി. പ്രിയ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജി പഴയകളം, സുമലത, ബീന ചന്ദ്രകുമാർ, കെ.സി. ഗിരീഷ്, കെ.പി. മണികണ്ഠൻ, മണികണ്ഠൻ, മുഹമ്മദ് ഹാരിസ്, ഹസീന റഫിഖ്, ബിന്ദു പ്രേമൻ, ആൻറണി മതിപ്പുറം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ജി. വത്സൻ, കെ.കെ. ചന്ദ്രൻ, കെ.വി. ജയപ്രകാശ്, ദാമോദരൻ, എം.എസ്. നാസർ, കെ.ബി. ശശിധരൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.