നിള ദേശീയ നൃത്ത സംഗീതോത്സവത്തി​ന്​ സമാപനം

ചെറുതുരുത്തി: കലാപഠനം, അവതരണം, കലാ പാരമ്പര്യങ്ങൾ എന്നിവയിൽ കലയുടെ സൗന്ദര്യാംശങ്ങളോടൊപ്പം മാനവികതക്കും മതേതരത്വത്തിനും സ്ഥാനം കൊടുക്കണമെന്ന് മന്ത്രി എ.സി. മൊയ്തീൻ. ജാതി^മത^ലിംഗ ഭേദമന്യേ കലാപഠനത്തിനും കലാപാരമ്പര്യങ്ങൾക്കും മനുഷ്യത്വപരമായ മാനംകൂടി ഉൾച്ചേർക്കണമെന്നും കലാമണ്ഡലം ഹൈദരാലിയെ പോലെയുള്ളവർ ഇത്തരം പരിമിതികളെ മറികടന്നവരാണെന്നും മന്ത്രി പറഞ്ഞു. കേരള കലാമണ്ഡലത്തിൽ നാല് ദിവസങ്ങളിലായി നടന്നുവന്ന നിള ദേശീയ നൃത്ത സംഗീതോത്സവത്തിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കക്കാട് കേന്ദ്രീകരിച്ച് കഥകളിക്കും സംഗീതത്തിനുമായി പഠന കളരി ഉണ്ടാകണം. ഇതിന് സൗകര്യമൊരുക്കാൻ ജനപ്രതിനിധികൾ തയാറാകും. കലാമണ്ഡലത്തെ കേന്ദ്ര കഥാപാത്രമാക്കി ടൂറിസം പദ്ധതി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. യു.ആർ. പ്രദീപ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കാലടി ശ്രീശങ്കരാചാര്യ സർവകലാശാല പ്രോ. വൈസ് ചാൻസലർ ഡോ. ധർമരാജൻ അടാട്ട് , ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണൻ, ഭരണസമിതി അംഗങ്ങളായ ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, വാസന്തി മേനോൻ, രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ, പി.ടി.എ പ്രസിഡൻറ് സിന്ധു സുബ്രഹ്മണ്യൻ, കലാമണ്ഡലം വിദ്യാർഥി യൂനിയൻ ചെയർപേഴ്സൺ ആർച്ച എന്നിവർ സംസാരിച്ചു. ഇരുപതോളം പുരസ്കൃതരായ കലാകാരന്മാരെ ആദരിച്ചു. ഷഹബാസ് അമെൻറ ഗസൽ ^ സൂഫി സംഗീതം, മഹാഭാരതത്തിലെ ‘മഞ്ഞുമൂടിയ മലകൾ’ ഒാപൺ എയർ ഷോ, കരിന്തലക്കൂട്ടത്തിെൻറ നാടൻ പാട്ട് എന്നിവയോടെയാണ് സമാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.