ചെർപ്പുളശ്ശേരി: കോടതി വിധിയുണ്ടായിട്ടും ഭാര്യക്കും മകൾക്കും ചെലവിന് കൊടുക്കാതെ മുങ്ങിനടന്ന യുവാവ് പിടിയിൽ. തൃക്കടീരി വീരമംഗലം പൂതക്കാട് കൂരിക്കാട്ടുവീട്ടിൽ അന്‍സാറിനെയാണ് (29) ചെര്‍പ്പുളശ്ശേരി എസ്.ഐ പി.എം. ലിബിയും സംഘവും വാണിയംകുളത്ത് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. ഇയാളുടെ പേരില്‍ നാല് അറസ്റ്റു വാറൻറുണ്ടായിട്ടും പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴി അനു ഒറ്റപ്പാലം എന്ന അപരനാമത്തില്‍ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് ഫോട്ടോയും മറ്റും സംഘടിപ്പിച്ച് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി ഇൻറര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസിലും അറസ്റ്റ് വാറൻറുണ്ട്. ശ്രീകൃഷ്ണപുരത്തും എറണാകുളം തൃക്കാക്കരയിലും ഉള്ള രണ്ട് സ്ത്രീകളുടെ പരാതിയിലാണ് വാറൻറായത്. പെരിന്തൽമണ്ണക്കാരിയായ ഭാര്യക്കും മകനും ചെലവിനു നല്‍കാത്തതിനെ തുടര്‍ന്ന് അവർ മലപ്പുറം കുടുംബ കോടതിയില്‍ കേസ് നല്‍കി. കേസ് വിധിയായതിനെ തുടര്‍ന്ന് ചെലവിനു നല്‍കാതെ ഇയാള്‍ മുങ്ങിനടക്കുകയായിരുന്നു. ഭാര്യയെ ഭീഷണിപ്പെടുത്തി ശാരീരികമായി ദ്രോഹിച്ചു എന്നു പറഞ്ഞ് ചെര്‍പ്പുളശ്ശേരി പൊലീസിലും ഇയാൾെക്കതിരെ പരാതിയുണ്ട്. മുമ്പ് ഇയാളെ തൃക്കടീരിയിലെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. എസ്.ഐക്കൊപ്പം അഡീഷണൽ എസ്.ഐ. ജമാല്‍, സി.പി.ഒമാരായ ഷൗക്കത്ത്, സുഭാഷ് എന്നിവരുമുണ്ടായിരുന്നു. പ്രതിയെ വെള്ളിയാഴ്ച മലപ്പുറം കോടതിയില്‍ ഹാജരാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.