കൂറ്റനാട് മദ്യക്കച്ചവടം തകൃതി; അധികൃതരുടെ അറിവോടെയെന്ന് പരിസരവാസികള്‍

കൂറ്റനാട്: കൂറ്റനാട് പ്രദേശത്ത് അനധികൃതമദ്യകച്ചവടം പൊടിപൊടിക്കുന്നു. ബസ് സ്റ്റാന്‍റ് കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ കച്ചവടം. കൂടാതെ മറ്റുഭാഗത്തും വ്യാപകമായതോതില്‍ വില്‍പന നടക്കുന്നുണ്ട്. കുന്ദംകുളം, കുളപ്പുള്ളി തുടങ്ങിയിടങ്ങളിലെ ബിവറേജ് ഷോപ്പുകളില്‍ മദ്യം മൊത്തമായി കൊണ്ടുവരുകയും തുടര്‍ന്ന് സാധാരണകാര്‍ക്കും മറ്റും ചെറിയ കുപ്പികളിലാക്കി വില്‍ക്കുകയാണ് പതിവ്. പൊന്തകളിലും മറ്റും സുരക്ഷിതമാക്കിവച്ച് ആവശ്യകാരന്‍ മൊബൈലില്‍ വിളിച്ചാല്‍ സാധനം റെഡിയാണ്. നിരവധി പേരടങ്ങുന്ന സൃംഗല തന്നെ അനധികൃത മദ്യകച്ചവടത്തിന് പിന്നിലുണ്ടെന്ന് സംസാരമുടണ്ട്. അനധികൃത മദ്യ വില്‍പനയുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷഅനുഭിവിച്ചവരും പുറത്തുവന്ന് വീണ്ടും ഇതില്‍തന്നെ മുഴുകിയിരിക്കുകയാണ്. എന്നാല്‍ ഇവിടെ മദ്യംവില്‍ക്കുന്ന വിവരം അധികൃതര്‍ക്ക് അറിയാമെന്നതാണ് നാട്ടുകാരുടെ പക്ഷം. അധികൃതര്‍ പരിശോധനക്ക് വരുന്നവിവരം മുന്‍കൂട്ടി നല്‍കാനും സംവിധാനം ഒരുക്കിയിട്ടുണ്ടന്നതിനാല്‍ പരസ്യമായിട്ടുപോലും മദ്യവില്‍പ്പന നടക്കുന്നുണ്ട്. കൂലിപണിക്കാരും അന്യദേശതൊഴിലാളികളും വരെ ഇവിടെ തമ്പടിക്കുന്നതിനാല്‍ കച്ചവടം ഗംഭീരമാണ്. ഇതിന് സമീപത്തായിതന്നെ തട്ടുകടകളും സജ്ജീവമാണ്. അതിനാല്‍ ചെറിയൊരു ബാറുകളുടെ സൗകര്യം പോലും ഒത്തുകിട്ടുന്നുണ്ട്. പൊലീസും എക്സൈസും മഫ്തിയില്‍ നിന്നാല്‍ നിശേഷം നിര്‍ത്താവുന്നതാണ് ഇതെന്നും നാട്ടുകാര്‍പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.