നെഹ്റു യുവകേന്ദ്ര യുവാക്കള്‍ക്ക് പരിശീലനം നല്‍കും

പാലക്കാട്: ജില്ലയിലെ 500 യുവതീ യുവാക്കള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ പരിശീലനം നല്‍കാന്‍ നെഹ്റു യുവകേന്ദ്ര ഉപദേശക സമിതി യോഗം തീരുമാനിച്ചു. യൂത്ത് ക്ളബുകള്‍ക്കായി പത്ത് തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ അനുവദിക്കും. നേതൃത്വ പരിശീലനം, വ്യക്തിവികസനം, കരിയര്‍ ഗൈഡന്‍സ് എന്നീ ഇനങ്ങളില്‍ 200 യുവാക്കള്‍ക്ക് അഞ്ച് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കാനും ധാരണയായി. ബ്ളോക്, ജില്ലാതല കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ യഥാക്രമം 18,000, 36,000 രൂപ അനുവദിക്കും. ജില്ലയിലെ മികച്ച യുവജന സംഘടനക്ക് 25,000 രൂപയും അവാര്‍ഡും നല്‍കും. 50 യൂത്ത് ക്ളബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയ്യും. ഡെപ്യൂട്ടി കലക്ടര്‍ കെ.ആര്‍. രവീന്ദ്രന്‍, നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഓഡിനേറ്റര്‍ എം. അനില്‍കുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ പി.ജെ. സലാം, ഡോ. കെ.എ. നാസര്‍, എം. സിമിത്ത്, പി.എച്ച്. അഷ്ഗര്‍, ബി. ശശീന്ദ്രന്‍, അനുപമ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.