പാലക്കാട് റെയില്‍വേ ജങ്ഷന്‍ ഒന്നാം പ്ളാറ്റ്ഫോമില്‍ സൗജന്യ വൈ–ഫൈ

പാലക്കാട്: പുതുതായി നിര്‍മിച്ച പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമിന്‍െറ ഉദ്ഘാടനം കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു കോഴിക്കോടുനിന്ന് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു. ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ ഏര്‍പ്പെടുത്തിയ സൗജന്യ വൈ-വൈഫ ഇന്‍റര്‍നെറ്റ് സൗകര്യത്തിന്‍െറ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എം.ബി. രാജേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രാലയം ജാഗ്രത കാണിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ പ്രഫുല്ല വര്‍മ സ്വാഗതവും സീനിയര്‍ ഡിവിഷനല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ എസ്. ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.