ശ്രീകൃഷ്ണപുരം: തിരുനാരായണപുരം സമന്വയ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള നാടകോത്സവം ഒക്ടോബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ ഉത്രത്തില്‍ കാവ് മൈതാനിയില്‍ നടക്കും. നാലിന് വൈകീട്ട് അഞ്ചിന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ ‘ആദര മുദ്ര’ പുരസ്കാരങ്ങള്‍ മികച്ച തദ്ദേശ ഭരണം കാഴ്ചവെച്ച ശ്രീകൃഷ്ണപുരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അരവിന്ദാക്ഷന്‍, പെരുങ്ങോട്ടുകുര്‍ശി പഞ്ചായത്ത് പ്രസിഡന്‍റ് എ.വി. ഗോപിനാഥ്, വാദ്യകലയിലെ യുവപ്രതിഭ ചെര്‍പ്പുളശ്ശേരി രാജേഷ് എന്നിവര്‍ക്ക് നല്‍കും. തുടര്‍ന്ന് ഏഴിന് കൊപ്പം അസീസ്സിയുടെ നക്ഷത്രങ്ങള്‍ പറയാതിരുന്നത് എന്ന നാടകം അരങ്ങേറും. അഞ്ചിന് വൈകീട്ട് 5.30ന് ഷോര്‍ട്ട് ഫിലിമുകള്‍ പ്രദര്‍ശിപ്പിക്കും. ഹ്രസ്വ ചിത്ര സംവിധായകന്‍ റഷീദ് പാറക്കല്‍, നടന്‍ ചാത്തന്നൂര്‍ വിജയ എന്നിവര്‍ പ്രേക്ഷകരുമായി സംവദിക്കും. ഏഴിന് വള്ളുവനാട് കൃഷ്ണ കലാലയത്തിന്‍െറ ‘വെയില്‍’ അരങ്ങേറും. സമാപന ദിനമായ ആറിന് സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഏഴിന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘മകം പിറന്ന മാക്കം’ എന്ന നാടകം അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.