കുഴല്‍മന്ദം: പാലക്കാട് ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള നടപടിക്ക് തുടക്കമിട്ടത് സ്ഥലമുടമകള്‍ക്ക് ഉചിതമായ നഷ്ടപരിഹാരവും ബോധവത്കരണവും നല്‍കാതെ. ഭാരത് പെട്രോളിയം കോര്‍പറേഷനും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും സംയുക്തമായാണ് കൊച്ചിയില്‍നിന്ന് സേലത്തേക്ക് ലിക്വിഡ് പെട്രോളിയം ഗ്യാസ് കൊണ്ടുപോകുന്നതിന് ഭൂമിയിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങിയത്. കൊച്ചി-സേലം ഗ്യാസ് പൈപ്പ് ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭൂവുടമകള്‍ക്ക് ഈ സ്ഥാപനം നോട്ടീസ് നല്‍കി. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലൂടെ കൊച്ചി ഇരുമ്പനത്ത് നിന്ന് തമിഴ്നാട്ടിലെ കാരൂരിലേക്ക് പെ¤്രടാളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്നതിന് 2002ല്‍ സ്ഥലം ഏറ്റെടുത്തിരുന്നു. ഭൂവുടമകളില്‍നിന്ന് 18 മീറ്റര്‍ വീതിയില്‍ സി.സി.കെ പെട്രോനെറ്റ് എന്ന സ്ഥാപനമാണ് അന്ന് ഭൂമി ഏറ്റെടുത്തത്. ഈ പൈപ്പ് ലൈനിനോട് ചേര്‍ന്നാണ് ഇപ്പോള്‍ എല്‍.പി.ജി കൊണ്ടുപോകുന്നതിനായി പ്രവൃത്തി ആരംഭിച്ചത്. പെട്രോളിയം പൈപ്പ് ലൈനിന്‍െറ സുരക്ഷിതത്വത്തെകുറിച്ച് ആശങ്ക നിലനില്‍ക്കുമ്പോഴാണ് വലിയ അപകടസാധ്യതയുള്ള ഗ്യാസ് പൈപ്പ് ലൈന്‍ ഇതേ സ്ഥലത്തുകൂടി സ്ഥാപിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്നതിനായി സ്ഥാപിച്ച പൈപ്പ് ലൈന്‍ 18 മീറ്റര്‍ വീതിയിലും എട്ട് മീറ്റര്‍ താഴ്ചയിലുമാണ് സ്ഥാപിച്ചത്. പെട്രോളിയം പൈപ്പിന്‍െറ വ്യാസം രണ്ട് ഇഞ്ചാണെങ്കില്‍ എല്‍.പി.ജിക്കുവേണ്ടി സ്ഥാപിക്കുന്ന പൈപ്പിന്‍െറ വ്യാസം ആറ് ഇഞ്ചാണ്. പൈപ്പ് ലൈന്‍ കടന്നു പോകുന്ന സ്ഥലത്തിന്‍െറ ഉടമയുടെ കൈവശമുള്ള ആധാരത്തില്‍ കമ്പനി സീല്‍ പതിച്ചിട്ടുണ്ട്. ഇതുപ്രകാരം ഈ സ്ഥലത്ത് കൃഷിപ്പണികള്‍ നടത്താമെങ്കിലും ആഴത്തില്‍ കുഴിയെടുക്കാന്‍ പറ്റില്ല. ഈ ആധാരം ഈടായി സ്വീകരിച്ച് വായ്പ അനുവദിക്കാന്‍ ബാങ്ക് അധികൃതര്‍ തയാറാവുന്നില്ളെന്ന് സ്ഥലമുടമകള്‍ പറയുന്നു. ഭൂമി മറിച്ച് വില്‍പനക്ക് വാങ്ങാന്‍ ആരും തയാറല്ല. ഈ സാഹചര്യത്തില്‍ പൈപ്പ് ലൈനിന് നിര്‍ണയിച്ച ഭൂമി ഉടമകള്‍ക്ക് നഷ്ടപ്പെടുന്നതിന് തുല്യമായി കണക്കാക്കി നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നാണ് പൈപ്പ് ലൈന്‍ വിക്റ്റിം ഫോറം ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.