തോട്ടുപാലങ്ങള്‍ അപകടഭീഷണിയില്‍

ഒറ്റപ്പാലം: കാലപ്പഴക്കത്താല്‍ ബലക്ഷയം നേരിട്ട നഗരകവാടങ്ങളിലെതോട്ടുപാലങ്ങള്‍ ഒറ്റപ്പാലത്ത് അപകടഭീഷണിയില്‍. സംസ്ഥാന ബജറ്റില്‍ ഇവയുടെപുനര്‍നിര്‍മാണത്തിന് ഫണ്ട് അനുവദിച്ച സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍വേഗത്തില്‍ ആരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.അര നൂറ്റാണ്ടു പഴക്കമുള്ള പാലങ്ങള്‍ക്കു താങ്ങാനാവുന്നതിലും പലമടങ്ങുവാഹനങ്ങളാണ് നിത്യേന ഇതുവഴി കടന്നുപോകുന്നത്. സംസ്ഥാനപാതയില്‍ ഈസ്റ്റ്ഒറ്റപ്പാലത്തെയും കണ്ണിയംപുറത്തെയും തോട്ടുപാലങ്ങളാണ് കൈവരികള്‍ തകര്‍ന്നും പാലത്തെ അപ്രോച്ചുറോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടും ബലക്ഷയം പ്രകടമാക്കുന്നത്. ഭാരവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കുലുക്കം അനുഭവപ്പെടുന്ന പാലം, പുതുക്കിയപ്പണിയണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സംസ്ഥാനപാതയുടെ നിര്‍മാണഘട്ടത്തില്‍ പാലങ്ങള്‍ പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും അതുണ്ടായില്ല. ലോകബാങ്കിന്‍െറ സഹായത്തോടെ പണിയുന്ന ഹൈവേ പദ്ധതിയില്‍ പാലങ്ങള്‍ ഉള്‍പ്പെടാതിരുന്നതാണ് കാരണം. പാലക്കാട് കുളപ്പുള്ളി റോഡില്‍ ഏറെ ഗതാഗതക്കുരുക്ക് അനുഭവപ്പെടും വിധം ഒറ്റപ്പാലം മാറിയതില്‍ സുപ്രധാന പങ്ക് ഈ തോട്ടുപാലങ്ങള്‍ക്കാണ്. ഇരുഭാഗത്തേക്കും ഞെങ്ങിഞെരുങ്ങി വാഹനങ്ങള്‍ കടന്നുപോകേണ്ടിവരുന്നതാണ് ഗതാഗതക്കുരുക്കു സൃഷ്ടക്കുന്നത്. ഒരു കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള നഗരപാതയില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിനു തുടക്കം കുറിക്കുന്നതു പലപ്പോഴും പാലം പരിസരത്താണ്. റോഡും പാലവും ബന്ധിപ്പിക്കുന്ന ഭാഗത്തു ആഴത്തില്‍ രൂപപ്പെടുന്ന കുഴികള്‍ വാഹനങ്ങള്‍ക്ക് സഞ്ചാരതടസ്സവും സൃഷ്ടിക്കുന്നു. കുഴികളിലകപ്പെട്ടു വാഹനങ്ങളുടെ ലീഫ് തകരുന്നതും ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും ഇവിടെ പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.