കാടുകയറാതെ കാട്ടാനകള്‍; ഭീതിയോടെ മെഴുകുംപാറവാസികള്‍

മണ്ണാര്‍ക്കാട്: ദിവസങ്ങളായി തുടരുന്ന വനംവകുപ്പിന്‍െറ തീവ്രശ്രമങ്ങള്‍ വിഫലമാക്കി കാട്ടാനക്കൂട്ടം ചൊവ്വാഴ്ച വൈകുന്നേരത്തോടെ മെഴുകുംപാറയിലത്തെി. പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ കശുമാവിന്‍ തോട്ടത്തിന്‍െറ മുകള്‍ഭാഗത്തായുള്ള വനത്തിലാണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച കൂട്ടംതെറ്റിയ രണ്ട് കാട്ടാന കുട്ടികളും സംഘത്തില്‍ തിരിച്ചത്തെിയിട്ടുണ്ട്. തിങ്കാളാഴ്ച പുലര്‍ച്ചെ നഗരത്തോട് ചേര്‍ന്ന പ്രദേശത്തിറങ്ങിയ കാട്ടാനകളെ തിങ്കളാഴ്ച വൈകീട്ട് പാത്രക്കടവില്‍ സൈലന്‍റ്വാലി ബഫര്‍ സോണിലേക്ക് കയറ്റിവിട്ടെങ്കിലും രാത്രിയോടെ തിരിച്ച് തത്തേങ്ങലത്ത് ജനവാസ മേഖലയോട് ചേര്‍ന്ന് വീണ്ടുമിറങ്ങി. ചൊവ്വാഴ്ച ഏറെ ശ്രമപ്പെട്ടാണ് റെയ്ഞ്ച് ഓഫിസര്‍ ഗണേഷന്‍െറ നേതൃത്വത്തിലുള്ള 30ഓളം വരുന്ന വനം വകുപ്പ് ജീവനക്കാര്‍ കാട്ടാനകളെ വീണ്ടും തുരത്തി മെഴുകുംപാറ വനമേഖലയിലേക്ക് കയറ്റിയത്. കാട്ടാനകള്‍ വീണ്ടും നാട്ടിലേക്ക് തിരിച്ചിറങ്ങാനുള്ള സാധ്യതകള്‍ കൂടുതലായതിനാല്‍ വനം വകുപ്പും പ്രദേശവാസികളും പ്രദേശത്ത് കാവലിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.