പാലക്കാട്: സഹോദരന്‍െറ കല്യാണദിവസം മണികണ്ഠന്‍െറ അസാന്നിധ്യം നാട്ടുകാരില്‍ സ്വാഭാവികമായും ഉണര്‍ത്തിയ സംശയമാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്‍െറ ചുരുളഴിച്ചത്. കൂടപിറപ്പുകള്‍ മണികണ്ഠനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന യഥാര്‍ഥ്യത്തിന്‍െറ നടുക്കത്തിലാണ് പുതുപ്പരിയാരം ഗ്രാമവാസികള്‍. കല്യാണദിവസം ഓടിനടന്ന് കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രണ്ട് സഹോദരന്മാരാണ് കൊലക്കേസില്‍ പൊലീസ് പിടിയിലായത്. വീട്ടില്‍ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്ന മണികണ്ഠന്‍െറ ശല്യം ഇനിയുണ്ടാവില്ല; പറഞ്ഞുവിട്ടു എന്നിങ്ങനെയാണ് കല്യാണസമയങ്ങളില്‍ ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, എന്നെന്നേക്കുമായി ഇല്ലാതാക്കിയിരിക്കുകയാണെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ളെന്ന് പ്രദേശവാസികള്‍ പറയുന്നു. സഹോദരന്മാര്‍ നടത്തിയ പ്രചാരണത്തില്‍ അവിശ്വസനീയത തോന്നിയ ഒരു നാട്ടുകാരനാണ് സംഭവം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്‍െറ ചുരുളഴിച്ചത്. വീട്ടിലെ മൂത്തമകനെ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും, പരാതിയുമായി വീട്ടുകാര്‍ മുന്നോട്ട് വരാത്തത് അന്വേഷണം വീട്ടുകാരിലേക്കത്തെിച്ചു. കൂടുതല്‍ ചോദ്യം ചെയ്യാതെതന്നെ പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പൊലീസ് സംഘത്തിന് ഞായറാഴ്ച വൈകീട്ടുതന്നെ സംഭവത്തെ കുറിച്ച് ഏകദേശ ധാരണ ലഭിച്ചിരുന്നു. രാത്രിതന്നെ വീട് പൊലീസ് വലയത്തിനുള്ളിലായി. തിങ്കളാഴ്ച രാവിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. എന്നാല്‍, സംഭവത്തെ കുറിച്ച് ഒൗദ്യോഗികമായി പറയാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരണമെന്ന് പൊലീസ് പറയുന്നു. വീട്ടിലെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നത് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ പറയാനാകൂവെന്നും പ്രതികളില്‍ രണ്ട് പേരുടെയും പങ്കിനെ കുറിച്ചും കൂടുതല്‍ അന്വേഷണം വേണമെന്നും എസ്.പി ഡോ. എ. ശ്രീനിവാസ് പറഞ്ഞു. വീട്ടില്‍ സ്ഥിരമായി പ്രശ്നം ഉണ്ടാക്കുന്ന പ്രകൃതക്കാരനായതിനാല്‍ മണികണ്ഠന് കുടുംബസ്വത്ത് നല്‍കിയിരുന്നില്ളെന്ന് പറയപ്പെടുന്നു. പ്രായമായ അച്ഛന്‍ വാസുവും അമ്മ ജാനകിയും വീട്ടിലുണ്ട്. കുടുംബസ്വത്തിനെ ചൊല്ലി മണികണ്ഠന്‍ വീട്ടിലത്തെി ബഹളമുണ്ടാക്കാറുണ്ടത്രെ. രണ്ടാഴ്ച മുമ്പ് വീട്ടിലത്തെി വഴക്കുണ്ടാക്കിയതിന് രാമചന്ദ്രനും രാജേഷും ചേര്‍ന്ന് മണികണ്ഠനെ കൈകാലുകള്‍ ബന്ധിച്ച് മുറിയിലടച്ചതായും പറയുന്നു. ലോട്ടറി ടിക്കറ്റ് വിറ്റും മറ്റും ഉണ്ടാക്കിയ സംഖ്യ മണികണ്ഠന്‍ സ്ഥിര നിക്ഷേപമായി ബാങ്കിലിട്ടിട്ടുണ്ടെങ്കിലും ഇതില്‍നിന്ന് കൃഷ്ണന്‍കുട്ടിയുടെ വിവാഹത്തിന് പണം കൊടുക്കാന്‍ തയാറാകാത്തതാണ് കൊലയിലത്തെിച്ചത്. വാസു-ജാനകി ദമ്പതികളുടെ ആറ് മക്കളില്‍ അഞ്ചുപേരും ആണുങ്ങളാണ്. സെപ്റ്റിക് ടാങ്കില്‍നിന്ന് പുറത്തെടുത്ത മൃതദേഹം, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ ആദ്യം വിമുഖത കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.