പാലക്കാട്: റോഡിലിറങ്ങുമ്പോള്‍ നിര്‍ബന്ധമായും അനുവര്‍ത്തിക്കേണ്ട സംസ്കാരം കുട്ടികളോട് ലളിതമായി പറഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. റോഡ് സുരക്ഷയെപ്പറ്റി ജില്ലയിലെ അഞ്ച് താലൂക്കുകളിലെയും തെരഞ്ഞെടുത്ത സ്കൂളുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച കുട്ടികള്‍ക്ക് ക്ളാസെടുത്തു. വാഹനമോടിക്കുമ്പോള്‍ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ കവചങ്ങള്‍ ഉപയോഗിച്ചില്ളെങ്കില്‍ ഉണ്ടാവുന്ന ഭവിഷത്തുകളെക്കുറിച്ച് മാതാപിതാക്കളെ സ്നേഹത്തോടെ ബോധവത്കരിക്കണമെന്ന അഭ്യര്‍ഥനയോടെ ആര്‍.ടി.ഒ ശരവണനാണ് കൊപ്പം ലയണ്‍സ് സ്കൂളില്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചത്. കുടുംബാംഗങ്ങളുടെ സുരക്ഷയോടൊപ്പം സുരക്ഷിതമായ ഒരു റോഡ് സംസ്കാരം വളര്‍ത്തിയെടുക്കുന്നതില്‍ കുട്ടികളുടെ പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍ രാമദാസ്, പ്രധാനാധ്യാപിക പി. ഉമാദേവി, പി.ടി.എ പ്രസിഡന്‍റ് ആര്‍. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്‍റ് രമ്യ കൃഷ്ണന്‍, റോഡ് സുരക്ഷാവാരം ജില്ലാ കോഓഡിനേറ്റര്‍ കെ.കെ. ദാസ് എന്നിവര്‍ പങ്കെടുത്തു. ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജോയന്‍റ് ആര്‍.ടി.ഒ എം.ടി. ഡേവിസ്, മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ വി. രാജേഷ്, ഭാരത് മാതാ സ്കൂളില്‍ എ.എം.വി.ഐ കെ.എം. രാജേഷ്, സെന്‍റ് സെബാസ്റ്റ്യന്‍ വിദ്യാലയത്തില്‍ എ.എം.വി.ഐ അബ്ദുല്‍ ജലീല്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്‍കി. ചിറ്റൂര്‍ സബ് ആര്‍.ടി.ഒയുടെ കീഴില്‍ പെരുവെമ്പ് സി.എ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങ് പെരുവെമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് ശശികല ഉദ്ഘാടനം ചെയ്തു. ജോയന്‍റ് ആര്‍.ടി.ഒ എം.കെ. പ്രകാശ് അധ്യക്ഷത വഹിച്ചു. വാണിയംകുളം ടി.ആര്‍.കെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് അംഗം സന്ധ്യ ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ എം. രമേഷ് അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജോയന്‍റ് ആര്‍.ടി.ഒ കെ.എസ്. ജെമ്മ ചടങ്ങിന് നേതൃത്വം നല്‍കി. മണ്ണാര്‍ക്കാട് സബ് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ മാളിയേക്കല്‍, എ.എം.വി.ഐ ജസ്റ്റിന്‍ ഡേവിസ് എന്നിവര്‍ പങ്കെടുത്തു. മണ്ണാര്‍ക്കാട് കെ.ടി.എം ഹൈസ്കൂളില്‍ നഗരസഭാധ്യക്ഷ എം.കെ. സുബൈദ ഉദ്ഘാടനം ചെയ്തു. എ.എം.വി.ഐ റെജി അധ്യക്ഷത വഹിച്ചു. പട്ടാമ്പി സബ് ആര്‍.ടി.ഒ നേതൃത്വം നല്‍കിയ സത്യപ്രതിജ്ഞാ ചടങ്ങ് കൂറ്റനാട് വട്ടേനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വി.ടി. ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എ.എം.വി.ഐ വി.കെ. സമീര്‍ അധ്യക്ഷത വഹിച്ചു. പട്ടാമ്പി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നഗരസഭാധ്യക്ഷന്‍ കെ.പി. വാപ്പുട്ടി ഉദ്ഘാടനം ചെയ്തു. ജോയന്‍റ് ആര്‍.ടി.ഒ ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ആലത്തൂര്‍ സബ് ആര്‍.ടി.ഒ ഗുരുകുലം ബി.എസ്.എസ് വിദ്യാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ജോയന്‍റ് ആര്‍.ടി.ഒ മുഹ്യുദ്ദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ വിനയകുമാര്‍, അസി. മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ മാര്‍ത്താണ്ഡന്‍ എന്നിവര്‍ പങ്കെടുത്തു. ആലത്തൂര്‍ എ.എസ്.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആലത്തൂര്‍ അസിസ്റ്റന്‍റ് വിദ്യാഭ്യാസ ഓഫിസര്‍ രവിദാസ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.