മണ്ണാര്‍ക്കാട്: തത്തേങ്ങലം മേഖലയില്‍നിന്ന് കാട്ടാനകളെ തുരത്താന്‍ ശക്തമായ നടപടികളെടുക്കാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. കാട്ടാനശല്യം തടയാന്‍ 75 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന വൈദ്യുതി കമ്പിവേലി ആനമൂളി മുതല്‍ കുരുതിച്ചാല്‍ വരെ നീട്ടാനും ധാരണയായി. കാട്ടാനശല്യം തടയാന്‍ ശിങ്കമ്പാറ ഊരില്‍ പരീക്ഷിക്കുന്ന തേനീച്ച വളര്‍ത്തല്‍ വിജയകരമാണെങ്കില്‍ മണ്ണാര്‍ക്കാട്ടും പരീക്ഷിക്കാന്‍ നിര്‍ദേശങ്ങളുയര്‍ന്നു. കര്‍ഷകര്‍ക്ക് 24 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ടെന്നും ഡി.എഫ്.ഒ ജയപ്രകാശ് അറിയിച്ചു. ആനമൂളിയില്‍നിന്ന് കാട്ടാനകളെ തുരത്താന്‍ ഉപയോഗിച്ച ഉഗ്രശക്തിയുള്ള പടക്കങ്ങള്‍ വേണമെങ്കില്‍ ഉപയോഗിക്കാനും ധാരണയായി. കാട്ടാനകളെ തുരത്താന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ആവശ്യമാണെങ്കില്‍ വകുപ്പു മന്ത്രിയെയും ഉന്നത ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ഉന്നതതല യോഗം മണ്ണാര്‍ക്കാട്ട് വിളിക്കുമെന്നും അധ്യക്ഷത വഹിച്ച അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. ജനപ്രതിനിധികളായ രാജന്‍ ആമ്പാടത്ത്, ഹംസ, വനം റെയ്ഞ്ച് ഓഫിസര്‍ ഗണേശന്‍ എന്നിവര്‍ പങ്കെടുത്തു. കര്‍ഷക പ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.