അലനല്ലൂര്‍: അര നൂറ്റാണ്ടിനു ശേഷം ഓര്‍മകള്‍ മേയുന്ന തിരുവിദ്യാലയമുറ്റത്ത് പഴയ സഹപാഠികളും അധ്യാപകരും ഒത്തുചേര്‍ന്നു. അലനല്ലൂര്‍ ഗവ. ഹൈസ്കൂളിലെ 1965-66 എസ്.എസ്.എല്‍.സി ബാച്ചിലെ 46 സഹപാഠികളും കുടുംബാംഗങ്ങളുമാണ് പൂര്‍വ അധ്യാപകരോടൊപ്പം ‘ഒരിക്കല്‍ കൂടി’ എന്ന പേരില്‍ കുടുംബ സംഗമം സംഘടിപ്പിച്ചത്. മരണമടഞ്ഞ 10 സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും ആദരാഞ്ജലിയര്‍പ്പിച്ച് തുടങ്ങിയ ചടങ്ങ് മുന്‍ പ്രധാനാധ്യാപകന്‍ വി. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരനും മുന്‍ അധ്യാപകനുമായ മേലാറ്റൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ കായികാധ്യാപകന്‍ എ. ദാസന്‍, മുന്‍ അധ്യാപകരായ യു.കെ. ഗോപാലന്‍, വി. സേതുമാധവന്‍, കെ. ബാലകൃഷ്ണന്‍ നായര്‍, മേലാറ്റൂര്‍ രാധാകൃഷ്ണന്‍, എ. നഫീസ, വി. രാജഗോപാലന്‍, മുന്‍ സീനിയര്‍ സൂപ്രണ്ട് കെ. കമ്മു, ഓഫിസ് അസിസ്റ്റന്‍റ് പി. ബാലകൃഷ്ണന്‍ നായര്‍ എന്നിവരെ ആദരിച്ചു. ബാച്ചിന്‍െറ ഉപഹാരമായി സ്കൂളിന് നല്‍കിയ വാട്ടര്‍ പ്യൂരിഫെയര്‍ പ്രധാനാധ്യാപിക വഹീദാബീഗം, അബ്ദുല്‍സമദ്, സി. സെയ്ദലവി, ഫിറോസ് കീടത്ത് എന്നിവര്‍ ഏറ്റുവാങ്ങി. സുവനീര്‍ പ്രകാശനം നടന്നു. പി. ബാലകൃഷ്ണന്‍, ഡോ.കെ. ജനാര്‍ദനന്‍, അഡ്വ. വി.പി. മുഹമ്മദ്, ഡോ. ലീലാവതി, എ. രാജകൃഷ്ണന്‍, വി. ശിവദാസന്‍, സി. ബാലകൃഷ്ണന്‍, എം. അബ്ദുല്‍ റസാഖ്, കീടത്ത് അബ്ദുല്‍ റഹ്മാന്‍, ടി. അശോകന്‍, കെ. അബ്ദു എന്നിവര്‍ സംസാരിച്ചു. അലനല്ലൂര്‍ ഗവ. ഹൈസ്കൂളിലെ മികച്ച വിദ്യാര്‍ഥിക്കായി പൂര്‍വ വിദ്യാര്‍ഥി 10,000 രൂപയുടെ അവാര്‍ഡ് നല്‍കി. സ്കൂളിലെ 1965-66 എസ്.എസ്.എല്‍.സി ബാച്ചില്‍ കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ച ഡോ. കെ. ജനാര്‍ദനനാണ് തുക നല്‍കിയത്. പ്രധാനാധ്യാപിക വഹീദാബീഗം തുക സ്വീകരിച്ചു. എ. മുഹമ്മദ് സ്വാഗതവും പി. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.