ഒറ്റപ്പാലം: ജില്ലയില്‍ ആദ്യമായി നടക്കുന്ന സൗത് സോണ്‍ ഷട്ടില്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന് ഒറ്റപ്പാലം ഒരുങ്ങി. കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും താരങ്ങള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്‍റിന്‍െറ ഭാഗ്യമുദ്ര ‘ടിപ്പു’ (മാസ്കോട്ട്) അന്തര്‍ദേശീയ ബാഡ്മിന്‍റണ്‍ താരം ജസീല്‍ പി. ഇസ്മായിലും നഗരസഭാ ചെയര്‍മാന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരിയും പ്രകാശനം ചെയ്തു. ഞായറാഴ്ച വൈകീട്ട് ഒറ്റപ്പാലത്ത് നടന്ന ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാനും പാലക്കാട് സ്വരലയ സെക്രട്ടറിയുമായ ടി.ആര്‍. അജയന്‍ ഭാഗ്യമുദ്രയുടെ റോഡ്ഷോ ഫ്ളാഗ്ഓഫ് ചെയ്തു. തിങ്കളാഴ്ച ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ റോഡ്ഷോ പര്യടനം നടത്തും. എ.കെ നെടുങ്ങാടി സ്മാരക സൗത് സോണ്‍ ടൂര്‍ണമെന്‍റ് 29 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ കെ.പി.എസ്. മേനോന്‍ സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടക്കുക. തിരുവനന്തപുരത്തും കൊച്ചിയിലും മാത്രം നടന്നിരുന്ന സീനിയര്‍ താരങ്ങളുടെ സംസ്ഥാനതല റാങ്കിങ് ടൂര്‍ണമെന്‍റിന് ഒറ്റപ്പാലത്ത് അവസരം ലഭിച്ചുതുടങ്ങിയത് 2012 മുതലാണ്. 2005 ലും 2008ലുമായി രണ്ടു വുഡന്‍ കോര്‍ട്ടുകള്‍ കെ.പി.എസ്. മേനോന്‍ സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ യാഥാര്‍ഥ്യമാക്കിയതോടെയാണിത്. സംസ്ഥാന, ജില്ലാ ബാഡ്മിന്‍ഡണ്‍ അസോസിയേഷനുകളും ഒറ്റപ്പാലം സി.എസ്.എന്‍ ട്രസ്റ്റും ചേര്‍ന്നാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.