മണ്ണാര്‍ക്കാട്: കാട്ടാനശല്യം രൂക്ഷമായ നാട്ടിന്‍പുറത്തുനിന്ന് കാട്ടാനയെ തുരത്താനുള്ള പ്രത്യേക സംഘം മണ്ണാര്‍ക്കാടത്തെി. പ്രത്യേക പരിശീലനം നേടിയ വയനാട് മുത്തങ്ങയില്‍ നിന്നുമുള്ള നാലംഗങ്ങളുള്‍പ്പെടെയുള്ള പത്തംഗ സംഘം ഞായറാഴ്ച രാവിലെ മുതല്‍ കുമരംപുത്തൂര്‍ കാരാപാടത്ത് ഇറങ്ങിയ കാട്ടാനകളെ തുരത്തി. ഉച്ചയോടെ സൈലന്‍റ്വാലി ബഫര്‍ സോണ്‍ മേഖലയിലെ കാട്ടിലേക്കാണ് കാട്ടാനകളെ കയറ്റിയത്. റെയ്ഞ്ച് ഓഫിസര്‍ ഗണേഷന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ഓപറേഷന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ദിവസം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കാരാപ്പാടത്ത് വനം-പൊലീസ് വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സംയുക്ത യോഗം നടന്നിരുന്നു. ഇതിന്‍െറ ഭാഗമായാണ് കാട്ടാനകളെ തുരത്താനുള്ള പ്രത്യേക സംഘത്തെ കൊണ്ടുവന്നത്. രണ്ട് കുട്ടിയാനയും ഒരു കൊമ്പനുമടക്കം ആറംഗ കാട്ടാനക്കൂട്ടമാണ് കഴിഞ്ഞ നാലുദിവസമായി കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാരാപ്പാടത്ത് ഭീതിപരത്തുന്നത്. നിരവധി കാര്‍ഷിക വിളകളും ഇതിനോടകം നശിപ്പിക്കുകയും ചെയ്തു. രണ്ട് മാസത്തോളമായി തെങ്കരയിലെ ആനമൂളിയില്‍ നാശം വിതച്ച കാട്ടാനകളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് തെങ്കരയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ 25 അംഗ വനപാലകരുടെ നേതൃത്വത്തില്‍ കാട്ടിലേക്ക് കയറ്റി അയച്ചിരുന്നുവെങ്കിലും അടുത്തദിവസം വീണ്ടും കാടിറങ്ങി വന്നിരുന്നു. സാധാരണയായി 10 ദിവസത്തിലധികം കാട്ടാനകള്‍ നാട്ടില്‍ നില്‍ക്കാറില്ളെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, കാടുകയറാത്ത കാട്ടാനക്കൂട്ടത്തെ സംബന്ധിച്ച് വനം വകുപ്പിനും എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.