പാലക്കാട്: ഒന്നര മണിക്കൂര്‍ അവാര്‍ഡ് വിതരണം, രണ്ട് മണിക്കൂര്‍ നൃത്ത-സംഗീത പരിപാടികള്‍, 45 മിനിറ്റ് വീതം സ്കിറ്റ് അവതരണവും. മൊത്തം അഞ്ച് മണിക്കൂര്‍ നീളുന്ന വിധത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ക്രമീകരിക്കും. ഒക്ടോബര്‍ 15ന് വൈകീട്ട് പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടിലാണ് പരിപാടി. 47ഓളം അവാര്‍ഡുകള്‍ പരിപാടിയില്‍ വിതരണം ചെയ്യും. 15,000 പേരെയാണ് കാണികളായി പ്രതീക്ഷിക്കുന്നത്. അത്യാവശ്യമുള്ളിടത്ത് ഡബ്ള്‍ ബാരിക്കേഡിങ് ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ച് സുരക്ഷാ സംവിധാനം ശക്തമാക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കാനത്തെുന്ന താര പ്രമുഖര്‍ക്കും മറ്റ് അതിഥികള്‍ക്കുമുള്ള താമസ സൗകര്യം, മൊത്തത്തിലുള്ള സുരക്ഷാ ക്രമീകരണം, ലൈറ്റ് ക്രമീകരണം, മാര്‍ക്കറ്റിങ്, പ്രചാരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനം എന്നിവ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘം നിര്‍വാഹക സമിതി യോഗം ചര്‍ച്ച ചെയ്തു.ഗായകരായ രമേഷ് നാരായണന്‍, നരേഷ് അയ്യര്‍, വിജയ് യേശുദാസ്, മഞ്ജരി, ബിജു നാരായണന്‍, സംഗീത സംവിധായകനും ഗായകനുമായ പി. ജയചന്ദ്രന്‍, ബിജിപാല്‍, പ്രകാശ് ഉള്ള്യേരി തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേള, അഭിനേത്രികളായ അനുശ്രീ, ജ്യൂവല്‍ മേരി തുടങ്ങിയവരുടെ നൃത്ത പരിപാടി, കോട്ടയം നസീറിന്‍െറ സ്കിറ്റ് അവതരണം തുടങ്ങിയവയും ഇതോടനുബന്ധിച്ച് നടക്കും. 501 അംഗ സംഘാടകസമിതിയാണ് പരിപാടിയുടെ നടത്തിപ്പിനായി രൂപവത്കരിച്ചിട്ടുള്ളത്. കോളജ് റോഡില്‍ കഴിഞ്ഞ 13ന് സംഘാടകസമിതി ഓഫിസും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. എട്ടോളം സബ് കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. യോഗത്തില്‍ സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ആമുഖ പ്രസംഗം നടത്തി. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി.ആര്‍. അജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ കെ. ശാന്തപ്പന്‍ ബജറ്റ് അവതരണം നടത്തി. ഷാഫി പറമ്പില്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ പ്രമീളാ ശശിധരന്‍, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, ക്രൈംബ്രാഞ്ച് എസ്.പി. കെ. വിജയന്‍, അസി. സൂപ്രണ്ട് ഓഫ് പൊലീസ് ജി. പൂങ്കുഴലി, ഡിവൈ.എസ്.പി വി.എസ്. മുഹമ്മദ് കാസിം തുടങ്ങിയവരും മറ്റ് സബ് കമ്മിറ്റി നിര്‍വാഹകസമിതി അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.