വാഹനങ്ങളുടെ അമിതവേഗം: കുരുതിക്കളമായി ദേശീയപാത

കുഴല്‍മന്ദം: കാറ്റുപോലെ പാഞ്ഞുപോകുന്ന വാഹനങ്ങള്‍ ദേശീയപാതയിലെ സ്ഥിരം കാഴ്ചയാണ്. ഈ വേഗതതന്നെയാണ് ദേശീയപാത 544നെ കുരുതിക്കളമാക്കുന്നതും. മൂന്നു വര്‍ഷം മുമ്പാണ് 54 കിലോമിറ്റര്‍ ദൂരത്തില്‍ നാലുവരിപാതയായ പൂതുക്കി പണിതത്.അന്നു തൊട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നോക്കിയാല്‍ അത് നൂറ് കടക്കും. വേഗത നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ളെന്ന പരാതി ശക്തമാണ്. തൃശൂരില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് റോഡിന്‍െറ ദയനീയവസ്ഥ കാരണം മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെ നിരങ്ങിയാണ് നീങ്ങുന്നത്. കോയമ്പത്തൂരില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്കും മതുക്കര മുതല്‍ വാളയാര്‍ വരെ റോഡിന്‍െറ ദയനീയവസ്ഥമൂലം പതുക്കെ വരാന്‍ കഴിയുകയുള്ളൂ. രണ്ട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ദേശീയപാതയില്‍ എത്തുന്നതോടെ പരമാവധി വേഗത പുറത്തെടുക്കുന്നത് പതിവാണ്. ഇതാണ് ഇവിടെ അപകടം പെരുകാന്‍ കാരണവും. വേഗത നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസിന്‍െറ ഭാഗത്തുനിന്നും നടപടി ഉണ്ടാവുന്നില്ല. ദേശീയപാതയില്‍ രാത്രി ഒമ്പതിന് ശേഷം ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തിക്കാറില്ല. വേഗത നിരീക്ഷിക്കാനായി സ്ഥാപിച്ച കാമറകളില്‍ പലതും കാഴ്ചവസ്തു മാത്രമാണ്. പ്രധാന ജങ്ഷനുകളില്‍ പകല്‍സമയത്ത് പൊലീസിന്‍െറ സേവനം ഉണ്ടങ്കിലും രാത്രിസമയങ്ങളില്‍ അതില്ല. രാത്രികളില്‍ ഹൈവേ പൊലീസിന്‍െറ സേവനം മാത്രമാണ് ലഭിക്കുന്നത്. രാത്രിസമയങ്ങളിലെ അപകടത്തില്‍പെടുന്നത് ദീര്‍ഘദൂര സ്വകാര്യ മള്‍ട്ടി ആക്സില്‍-എയര്‍ബസുകളും ലോറികളുമാണ്. ഞായറാഴ്ചയും കല്ലട ട്രാവല്‍സിന്‍െറ ബസ് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചിരുന്നു. ഇതിന് ഒരുമാസം മുമ്പാണ് കാഴ്ചപറമ്പില്‍ അപകടത്തില്‍ ഒരാള്‍ മരിച്ചത്. ദേശീയപാതയില്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഇല്ലാത്തിടത്ത് ലോറികള്‍ പാര്‍ക്ക് ചെയ്യുന്നതും അപകടത്തിന് കാരണമാവുന്നുണ്ട്. കാഴ്ചപറമ്പ്, കുഴല്‍മന്ദം എന്നീ ഭാഗങ്ങളില്‍ കണ്ടൈനര്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണ്. കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടവും കുറവല്ല. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് പലപ്പോളും ആളുകള്‍ റോഡ് മുറിച്ച് കടക്കുന്നത് കാണുമ്പോള്‍ നിര്‍ത്താന്‍ കഴിയാറില്ല. അത്തരം അപകടങ്ങളും ഇവിടെ പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.