ഒറ്റപ്പാലം: ഉത്സവപ്പറമ്പുകളില്‍ തലയെടുപ്പിന്‍െറ നിറക്കാഴ്ചയായിരുന്ന ദേവീദത്തന്‍ എന്ന കൊമ്പന്‍െറ വിയോഗം ആനപ്രേമികള്‍ക്കും ഉടമ മനിശ്ശേരി വടക്കൂട് ഹരിദാസന്‍െറ കുടുംബത്തിനും തീരാനൊമ്പരമായി. രണ്ടുപതിറ്റാണ്ടായി വടക്കൂട്ട് കുടുംബത്തിലെ ഒരംഗമായി ലാളനകളേറ്റുവാങ്ങി ജീവിച്ച ദേവീദത്തന്‍െറ അന്ത്യം ശനിയാഴ്ച വൈകീട്ടായിരുന്നു. ശാന്തതകൊണ്ട് മറ്റു ആനകളെക്കാള്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രീതിസമ്പാദിച്ച ഈ 65കാരന് പകരക്കാരില്ലാത്തതാണ് നൊമ്പരത്തിന്‍െറ ആക്കം കൂട്ടുന്നത്. ഒരിക്കല്‍പോലും ഉടമയെയോ പാപ്പാന്മാരെയോ പിണക്കുകയോ അതിക്രമങ്ങള്‍ കാട്ടുകയോ ചെയ്തില്ളെന്നതാണ് ദേവീദത്തനെ പ്രിയങ്കരമാക്കിയത്. പാപ്പാന്‍മാരായ വിനോദിന്‍െറയും രാജേഷിന്‍െറയും അസാന്നിധ്യത്തിലും ആര്‍ക്കും അടുത്തുചെല്ലാവുന്ന പ്രകൃതമായിരുന്നു ദേവീദത്തന്‍േറത്. ഒന്നരമാസം മുമ്പ്് മദപ്പാടുണ്ടായി ആരോഗ്യവാനായി തിരിച്ചത്തെിയ ആനക്ക് ഉദരസംബന്ധമായ രോഗം പിടിപെട്ടതാണ് മരണത്തിലത്തെിച്ചത്. രണ്ടാഴ്ച നീണ്ട വിദഗ്ധ ചികിത്സക്കും ദേവീദത്തനെ രക്ഷിക്കാനായില്ല. അസമില്‍നിന്നത്തെിയ കൊമ്പനെ 20 വര്‍ഷംമുമ്പാണ് കോട്ടയം സ്വദേശിയില്‍നിന്ന് ഹരിദാസ് വിലക്കുവാങ്ങിയത്. ആറാംതമ്പുരാന്‍, പട്ടാഭിഷേകം തുടങ്ങിയ ഏതാനും സിനിമകളിലും പരസ്യചിത്രങ്ങളിലും ദേവിദത്തന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച അര്‍ധരാത്രിയോടെ ആനയുടെ ജഡം സംസ്കരിക്കുന്നതിനായി വാളയാറിലേക്കു കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.