ഒറ്റപ്പാലം: ഗതാഗതക്കുരുക്കിന്‍െറ ശാപംപേറുന്ന ഒറ്റപ്പാലത്ത് ഓണം പെരുന്നാള്‍ തിരക്കിലമര്‍ന്നതോടെ ജനത്തിന് നിന്നുതിരിയാന്‍ ഇടമില്ലാതായി. ഗതാഗതക്കുരുക്കഴിയാന്‍ കാത്തുകിടക്കുന്ന വാഹന വ്യൂഹത്തോടൊപ്പം നഗരത്തിലത്തെിപ്പെടുന്ന ജനങ്ങളും കാല്‍നടയാത്രക്കാരും നിന്ന് വിയര്‍ക്കുകയാണ്. ഇടുങ്ങിയ നഗരപാതയില്‍ ചെന്നുപെടുന്ന വാഹനങ്ങള്‍ പുറത്തുകടക്കാന്‍ പലപ്പോഴും മണിക്കൂറുകളെടുക്കുന്നു. ഗതാഗതക്കുരുക്കൊഴിവാക്കുന്നതിന്‍െറ ഭാഗമായി നടപ്പാക്കിയ ഓപറേഷന്‍ അനന്തയുടെ നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാതയില്‍ ചെര്‍പ്പുളശ്ശേരി റോഡ് ജങ്ഷനു സമീപം ജില്ലാ ബാങ്കിന്‍െറ എതിര്‍വശത്തെ കെട്ടിടം ഉടമകള്‍ പൊളിച്ചുനീക്കിയെങ്കിലും വൈദ്യുതി കാലുകള്‍ പഴയസ്ഥാനത്തു തുടരുന്നതിനാല്‍ ഇതുമൂലമുള്ള പ്രയോജനം ലഭിക്കുന്നില്ല. കെട്ടിടഭാഗങ്ങള്‍ പൊളിച്ചുനീക്കാന്‍ നോട്ടീസ് കൈപ്പറ്റിയവരില്‍ ഏതാനുംപേര്‍ സമ്പാദിച്ച സ്റ്റേ ഉത്തരവ് റദ്ദ് ചെയ്യാന്‍ നടപടിസ്വീകരിച്ചതായി റവന്യൂ അധികൃതര്‍ അവകാശപ്പെട്ടിരുന്നെങ്കിലും അനുകൂലവിധി ലഭ്യമായിട്ടില്ളെന്നാണ് അറിവ്. പടിഞ്ഞാറ് കണ്ണിയംപുറം തോട്ടുപാലം മുതല്‍ കിഴക്ക് ഈസ്റ്റ് ഒറ്റപ്പാലം ചുനങ്ങാട് റോഡ് ജങ്ഷന്‍ വരെയും വാഹനനിര നിശ്ചലമാവുന്ന കാഴ്ച ഒറ്റപ്പാലത്തിന് പുതുമയല്ലാതായി മാറിയിട്ടുണ്ട്. അത്യാസന്നനിലയിലുള്ള രോഗികളുമായത്തെുന്ന ആംബുലന്‍സിനുപോലും കുരുക്കുമറികടക്കാനാവാതെ ദീര്‍ഘനേരം നിര്‍ത്തിയിടേണ്ടി വന്ന സംഭവവും ഉണ്ടാകുന്നു. ബസ്സ്റ്റാന്‍ഡിന്‍െറ കവാടങ്ങളില്‍ രണ്ടിലൂടെയും ബസുകള്‍ക്ക് പുറത്തുകടക്കാന്‍ അടുത്തകാലത്ത് അനുമതി നല്‍കിയതോടെ സ്റ്റാന്‍ഡിലേക്കും പുറത്തേക്കുമുള്ളവരുടെ സ്വസ്ഥമായ സഞ്ചാരവും തടസ്സപ്പെട്ടു. ഒരുകവാടം ദീര്‍ഘകാലമായി കാല്‍നടയാത്രക്കാരാണ് ഉപയോഗിച്ചിരുന്നത്. ഇരുകവാടങ്ങളിലൂടെയും വാഹനങ്ങള്‍ സഞ്ചരിച്ചുതുടങ്ങിയതോടെ കാല്‍നടക്കാര്‍ക്ക് മറ്റുമാര്‍ഗങ്ങള്‍ തേടേണ്ടിവരുന്നത് തിക്കിനും തിരക്കിനും കാരണമാവുന്നു. സ്വകാര്യ വാഹനങ്ങള്‍ക്ക് നഗരത്തിലെങ്ങും പാര്‍ക്കിങ്ങില്ലാത്തത് ഒറ്റപ്പാലത്തത്തെുന്നവരെ വട്ടംകറക്കുന്നു. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ബൈപാസ് പദ്ധതിക്ക് അടുത്തകാലത്തു അനുകൂലാവസ്ഥയുണ്ടായിട്ടുണ്ടെങ്കിലും നടപടികളൊന്നുമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.