കല്ലടിക്കോട്: ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന തച്ചമ്പാറ പുത്തന്‍കുളം വില്‍സന്‍ ഒരുവര്‍ഷം നീണ്ട പക്ഷാഘാത ചികിത്സക്ക് ശേഷം രോഗമുക്തി നേടി ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇരു വൃക്കകളും തകരാറിലാവുന്നത്. പ്ളസ് വണ്‍ വിദ്യാര്‍ഥിയായ മകനുള്‍പ്പെടെ മൂന്ന് പേരടങ്ങുന്ന കുടുംബത്തിന്‍െറ അത്താണിയായിരുന്ന ഗൃഹനാഥന്‍ കിടപ്പിലായതോടെ ഈ കുടുംബം ദൈനംദിന ചെലവുകള്‍ക്ക് പോലും പ്രയാസപ്പെടുകയാണ്. അഞ്ച് സെന്‍റിലെ പണിപൂര്‍ത്തിയാക്കാത്ത വീട്ടിലാണ് കുടുംബത്തിന്‍െറ താമസം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം നിലവില്‍ ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് ചെയ്യുന്നുണ്ട്. തച്ചമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എ. സഫീര്‍ ചെയര്‍മാനും കെ.കെ. രാജന്‍ മാസ്റ്റര്‍ കണ്‍വീനറുമായി വില്‍സന്‍ സഹായനിധി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. കേരള ഗ്രാമീണ്‍ ബാങ്കിന്‍െറ തച്ചമ്പാറ ശാഖയില്‍ 0009127 അക്കൗണ്ട് തുറന്നു. IFSC KLGB 0040376. ഫോണ്‍: 9447837203
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.