ഓണക്കാലത്തും നെല്ലിയാമ്പതിക്ക് ദുരിതം യാത്ര തന്നെ

നെല്ലിയാമ്പതി: ഇത്തവണ ഓണക്കാലത്ത് നെല്ലിയാമ്പതിക്കാരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് യാത്രാ ദുരിതമാണ്. ആകെയുള്ള നാല് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ രണ്ടെണ്ണം മാത്രമാണ് സര്‍വിസ് നടത്തുന്നത്. നെല്ലിയാമ്പതിയില്‍നിന്ന് മെഡിക്കല്‍ കോളജിലേക്ക് പോയിരുന്ന ട്രാന്‍സ്പോര്‍ട്ട് ബസ് ഓട്ടം നിര്‍ത്തിയിട്ട് ദിവസങ്ങളായി. അന്തര്‍ സംസ്ഥാന പെര്‍മിറ്റുള്ള സ്വകാര്യ ബസും ഓടുന്നില്ല. പാലക്കാട്-നെല്ലിയാമ്പതി റൂട്ടിലുള്ള സ്വകാര്യ ബസും ഓട്ടം നിര്‍ത്തി. ഓണത്തിന് അരി, പച്ചക്കറി മുതലായ സാധനങ്ങള്‍ നെന്മാറയില്‍ നിന്നാണ് നെല്ലിയാമ്പതിക്കാര്‍ കൊണ്ടുവരുന്നത്. എന്നാല്‍, ഇത്തവണ വ്യക്തികള്‍ ചേര്‍ന്ന് വാടക വാഹനങ്ങള്‍ ഏര്‍പ്പാടു ചെയ്താണ് ഇവ എത്തിക്കുന്നത്. ട്രാന്‍പോര്‍ട്ട് ബസുകളില്‍ യാത്ര ചെയ്യാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതി സന്ദര്‍ശിക്കാന്‍ ധാരാളം വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്നുണ്ടെങ്കിലും അവിടേക്ക് എത്താന്‍ കഴിയാതെ നെന്മാറ ബസ് സ്റ്റാന്‍ഡില്‍ ദീര്‍ഘ നേരം ബസ് കാത്തിരിക്കുന്നുണ്ട്. ഇത്തവണ ഓണക്കാലത്ത് യാത്രാദുരിതം ഒഴിവാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴ്വാക്കായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.