പാലക്കാട്: ഹോര്‍ട്ടി കോര്‍പ്പിന്‍െറ ഓണം വിപണിയില്‍ എത്തിയാല്‍ നാടന്‍ പച്ചക്കറി മാത്രമല്ല വിവിധയിനം പച്ചക്കറികളുടെ ഹൈബ്രീഡ് ഇനം തൈകളും ഇഷ്ടാനുസരണം വാങ്ങാം. കോട്ടമൈതാനത്തെ സപൈ്ളക്കോ ഓണം ഫെയറിനോടനുബന്ധിച്ചുള്ള സപൈ്ളക്കോ സ്റ്റാളിലാണ് പച്ചക്കറി തൈ ആദ്യമായി വില്‍പനക്ക് എത്തിച്ചത്. ഒരു രൂപ നിരക്കില്‍ വില്‍ക്കുന്ന പച്ചക്കറി തൈകള്‍ നന്നായി വിറ്റഴിയുന്നുണ്ടെന്ന് ഹോര്‍ട്ടി കോര്‍പ്പ് ജീവനക്കാര്‍ പറയുന്നു. പയര്‍, മത്തന്‍, വെണ്ട, വഴുതിന, പച്ചമുളക്, പാവല്‍, തക്കാളി, വെള്ളരി എന്നിവയുടെ ഒരു മാസം പ്രായമായ തൈകളാണ് വില്‍പ്പനക്ക് ഒരുക്കിയത്. വീട്ടുവളപ്പില്‍ പച്ചക്കറി പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് ഹോര്‍ട്ടി കോര്‍പ്പ് ഈ വര്‍ഷം മുതല്‍ സ്വന്തം സ്റ്റാളുകളിലൂടെ ഓണം സീസണില്‍ പച്ചക്കറിത്തൈ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി ഹൈബ്രീഡ് ഇനത്തിലുള്ള വിത്തുകള്‍ ശേഖരിച്ചത് തൃശൂര്‍ മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാലയില്‍നിന്നാണ്. ജില്ലയില്‍നിന്ന് രണ്ട് പേര്‍ക്ക് പരിശീലനം നല്‍കി. പാലക്കാട് കല്ളേക്കാട്ടെ ഹോര്‍ട്ടി കോര്‍പ്പിന്‍െറ ജില്ലാ ഓഫിസ് കെട്ടിടത്തിന്‍െറ ടെറസില്‍ ഷേഡ് ഹൗസ് ഒരുക്കിയാണ് തൈ ഉല്‍പ്പാദിപ്പിച്ചത്. ട്രേകളില്‍ ചകിരിച്ചോറ് നിറച്ച് വളവും വെള്ളവും നല്‍കി തൈകള്‍ മുളപ്പിച്ചെടുത്തത്. ഇവിടെ ഉല്‍പ്പാദിപ്പിച്ച 3000 തൈകളും കോട്ടമൈതാനത്തെ ഉത്രാട ദിവസം വരെയുള്ള ഓണവിപണിയിലൂടെ വിറ്റഴിക്കാനാണ് തീരുമാനം. 30 ശതമാനം സബ്സിഡി നിരക്കിലാണ് നാടന്‍ പച്ചക്കറി ഹോര്‍ട്ടി കോര്‍പ്പ് വില്‍ക്കുന്നത്, ഇതര സംസ്ഥാന പച്ചക്കറി വിപണിവിലക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.