പാലക്കാട്: ബിരിയാണിയില്‍ മണം കിട്ടാന്‍ ചട്ടവിരുദ്ധമായി സൗന്ദര്യവര്‍ധക വസ്തുവായ റോസ് വാട്ടര്‍ ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനയില്‍ കണ്ടത്തെി. റോസ് വാട്ടര്‍ ഉപയോഗിച്ച വടക്കഞ്ചേരി, പട്ടാമ്പി ഞാങ്ങാട്ടിരി എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷ വകുപ്പ് സ്പെഷല്‍ സ്ക്വാഡ് 10,000 രൂപ വീതം പിഴയിട്ടു. തൊലിക്ക് മിനുസം കിട്ടാനാണ് റോസ് വാട്ടര്‍ ഉപയോഗിക്കുന്നത്. ഭക്ഷ്യവസ്തു അല്ലാത്ത ഇത് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ഭക്ഷ്യസുരക്ഷ നിയമപ്രകാരം കുറ്റകരമാണ്. റോസിന്‍െറ മണം കിട്ടാന്‍ ഹോട്ടലുകളില്‍ ഇത് ബിരിയാണിയില്‍ തെളിക്കുന്നതായി ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടത്തെി. 100 മില്ലിഗ്രാമിന്‍െറ കുപ്പിയില്‍ സൂക്ഷിച്ച റോസ് വാട്ടര്‍ അധികൃതര്‍ നശിപ്പിച്ചു. പട്ടാമ്പി മേഖലയില്‍ കൃത്രിമനിറം ചേര്‍ത്ത ഭക്ഷ്യവസ്തുകള്‍ ഫിഷ്ഫ്രൈയിലടക്കം ഉപയോഗിക്കുന്നതായി കണ്ടത്തെി. കാന്‍സറിനുവരെ കാരണമാകുന്ന സിന്തറ്റിക് കളറാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം ആലത്തൂര്‍, വടക്കഞ്ചേരി മേഖലയിലും കൃത്രിമ നിറം ചേര്‍ക്കുന്നതായി കണ്ടത്തെിയിരുന്നു. ഷവര്‍മ പുറത്തുവെച്ച് തയാറാക്കുന്നതിനെതിരെ മൂന്ന് കടകള്‍ക്ക് ഭക്ഷ്യസുരക്ഷ വകുപ്പ് നോട്ടീസ് നല്‍കി. ചില ഹോട്ടലുകളില്‍ വളരെ പഴക്കമുള്ളതും കാലാവധി കഴിഞ്ഞതുമായ പാല്‍ പാക്കറ്റുകള്‍ ശീതീകരണിയില്‍ സൂക്ഷിച്ചതായി കണ്ടത്തെി. ചില ഹോട്ടലുകളില്‍ ഫ്രീസറില്‍ സസ്യ, മാംസ ആഹാരം ഒരുമിച്ച് സൂക്ഷിച്ചതായയും പാകം ചെയ്തതും അല്ലാത്തതും ഒരുമിച്ച് സൂക്ഷിച്ചതായും കണ്ടത്തെി. പല ഫ്രീസറുകളില്‍ ന്യൂസ് പേപ്പറില്‍ ഭക്ഷണം സൂക്ഷിക്കുന്നതടക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നോട്ടീസ് നല്‍കി. കൂറ്റനാട്, ഞാങ്ങാട്ടിരി മേഖലയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് 34, 000 രൂപ പിഴയിട്ടു. ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.